2023, ജൂലൈ 26, ബുധനാഴ്‌ച

മെഡിക്കൽ കോഡിങ് കോഴ്സ്‌ പഠിക്കാം, തൊഴിൽ ഉറപ്പാക്കാം


കോവിഡാനന്തര ലോകക്രമത്തിൽ ആതുര ശുശ്രൂഷരംഗത്തെ പ്രധാന തൊഴിലുകൾക്കും പ്രസക്തി വർധിച്ച സാഹചര്യത്തിൽ അവയിലൊന്നായ  മെഡിക്കൽ കോഡിങ് ആൻഡ് ബില്ലിങ്‌ കോഴ്‌സിന്‌ അസാപ്‌ കേരളയിൽ അപേക്ഷിക്കാം .  

സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കൽ കോഡിങ് ആൻഡ് ബില്ലിങ്‌ കോഴ്‌സ്‌ പൂർണമായും ഓൺലൈനിലാണ്‌. 60 ശതമാനം മാർക്കോടെയുള്ള സയൻസ് ബിരുദമാണ് യോഗ്യത. 254 മണിക്കൂറാണ് കോഴ്സിന്റെ ദൈർഘ്യം. കോഴ്സ് ഫീസ് 28,733 രൂപ.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70 ശതമാനം പേർക്കും അസാപ് കേരള തൊഴിൽ ഉറപ്പ് നൽകുന്നു. കൊച്ചിൻ ഷിപ്യാർഡിന്റെ സിഎസ്ആർ ഫണ്ടിന്റെ സഹായത്തോടെ എറണാകുളം ജില്ലയിലെ വനിതകൾക്ക് മാത്രമായി സ്കോളർഷിപ് സൗകര്യം ഉണ്ട്. മറ്റുള്ളവര്‍ക്ക് സ്കിൽ ലോൺ സൗകര്യവും അസാപ് കേരള ഏർപ്പെടുത്തിയിട്ടുണ്ട്.

രോഗികളുടെ വിവരങ്ങൾ കോഡുകളായി രേഖപ്പെടുത്തുകയും ഭാവി ആവശ്യങ്ങൾക്കുള്ള വിവരശേഖരമാക്കി സൂക്ഷിക്കുകയുമാണ് മെഡിക്കൽ കോഡറുടെ പ്രധാന ജോലി. ഇന്ത്യയിൽ നിലവിൽ ഈ മേഖലയിൽ ഒട്ടേറെ ഒഴിവുകൾ ഉണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ ലഭ്യതയനുസരിച്ചു ഈ മേഖലയിലുള്ള കമ്പനികൾ കൂടുതലായി കേരളത്തിൽ ഓഫീസുകൾ തുറക്കാനുള്ള പദ്ധതിയുണ്ട്. വിവരങ്ങൾക്ക്:https://asapkerala.gov.in, ഫോൺ:  9495999713.


0 comments: