ഭാരതീയ വിദ്യാദര്‍ശനത്തിന്‍റെ പാരമ്പര്യവും നന്മകളും പകര്‍ന്നു നല്‍കുന്ന വിദ്യാജ്യോതി സ്കോളര്‍ഷിപ്പ് പരീക്ഷയുടെ പരിശീലനം ആരംഭിക്കുന്നുവ്യക്തിയ്ക്കും സമാജത്തിനും അപകടകരമായ ആശയങ്ങളാല്‍ ഏറെ സ്വാധീനിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള ജനസമൂഹങ്ങളിലേക്ക് "വിദ്യാജ്യോതി സ്കോളര്‍ഷിപ്പ് പരീക്ഷ" എന്ന അതുല്യപദ്ധതിയുടെ ജ്ഞാനതേജസുമായി എത്തുകയാണ്, വിജ്ഞാനഭാരതി.മഹത്തായ ഭാരതീയ പ്രശിക്ഷണ പാരമ്പര്യത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രാചീനവിദ്യകള്‍, ആധുനിക വിജ്ഞാനങ്ങള്‍, ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ എന്നിവയെ സംയോജിപ്പിക്കുന്ന അനൗപചാരിക വിദ്യാഭ്യാസ ക്രമമാണ് വിജ്ഞാനഭാരതി വിദ്യാജ്യോതി സ്കോളര്‍ഷിപ്പ് പാഠ്യപദ്ധതി.തൃപ്പൂണിത്തുറ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന വിജ്ഞാനഭാരതി എജ്യൂക്കേഷണല്‍ & ചാരിറ്റബിള്‍ സൊസൈറ്റി, വിജ്ഞാനഭാരതി ചാരിറ്റബിള്‍ ട്രസ്റ്റ്, വിശ്വഭാരതി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ അപൂര്‍വ്വ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി സംഘടിപ്പിക്കുന്നത്.
ഈ പാഠ്യപദ്ധതി ആര്‍ക്ക് ?
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഗവേഷകര്‍ എന്നിവര്‍ക്ക് മാത്രമല്ല മാനവര്‍ക്കെല്ലാം പ്രകാശം പകരുന്ന പാഠ്യപദ്ധതിയാണിത്. എല്‍ കെ ജി മുതല്‍ ബിരുദാനന്തരബിരുദ തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ജിജ്ഞാസുകള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന സിലബസും മത്സരപ്പരീക്ഷയുമാണ് ഈ അനൗപചാരിക വിദ്യാഭ്യാസ സംരംഭത്തിന്‍റെ സവിശേഷത.
പ്രായഭേദമില്ലാതെ ആര്‍ക്കും ചേരാൻ കഴിയുന്ന പഠനകോഴ്സും നാല് വയസ് മുതല്‍ ജീവിതാവസാനം വരെ എഴുതാവുന്ന മത്സരപ്പരീക്ഷയുമാണ് ഈ രൂപരേഖയ്ക്കുള്ളത്.ഭാരതീയ വിദ്യാദര്‍ശനത്തിന്‍റെ പാരമ്ബര്യവും നന്മകളും ആധുനിക ശാസ്ത്രസാങ്കേതിക നേട്ടങ്ങളും വൈജ്ഞാനിക പുരോഗതിയും സമന്വയിപ്പിക്കുന്ന പാഠ്യപദ്ധതിയാണ് വിജ്ഞാനഭാരതിയുടെ വിദ്യാജ്യോതി സ്കോളര്‍ഷിപ്പ് പരീക്ഷ.
എല്‍ കെ ജി മുതല്‍ ഒന്നാം ക്ലാസ്സുവരെ ഒരു ഗ്രൂപ്പും പ്ലസ് ടു വിന് മുകളില്‍ ഒരു ഗ്രൂപ്പും ബാക്കി രണ്ടാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുള്ള പതിമൂന്നു ഗ്രൂപ്പുകളും ആയി ആകെ പതിനഞ്ചു തലങ്ങളായിട്ടാണ് പരീക്ഷയുടെ സിലബസ് ക്രമീകരിച്ചിട്ടുള്ളത്. എല്‍ കെ ജി - 100 രൂപയാണ് രെജിസ്ട്രേഷന്‍ ഫീസ്. യു കെ ജിയ്ക്ക് 150, ഒന്നാം ക്ലാസ്സിന് 200 എന്നിങ്ങനെ അടുത്ത ഓരോ ക്ലാസ്സിനും 50 വീതം വര്‍ദ്ധിയ്ക്കുന്ന രീതിയിലാണ് ഫീസ് ഘടന. പ്ലസ് ടു വിന് രെജിസ്ട്രേഷന്‍ ഫീസ് 750 രൂപ.
ജൂലൈ മുതല്‍ ഏപ്രില്‍ വരെയായിരിക്കും പഠന കാലയളവ്. ഏപ്രില്‍ - മെയ് മാസത്തില്‍ പരീക്ഷ നടക്കും. ആദ്യ പരീക്ഷ ഓണ്‍ലൈൻ ആയിരിക്കും നടത്തുക. മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് പാഠ്യപദ്ധതി ഇപ്പോള്‍ നിലവിലുള്ളത്.
എല്‍ കെ.ജി മുതല്‍ ഹയര്‍ തലം വരെയുള്ള 15 തലങ്ങളില്‍ ഓരോ തലങ്ങളിലും പരീക്ഷയില്‍ ആദ്യസ്ഥാനം നേടുന്ന 100 പേരെവീതം പൊതുചടങ്ങില്‍ ആദരിക്കും.
ഓരോ തലങ്ങളിലുംആദ്യ റാങ്ക് നേടുന്ന 10 പേര്‍ക്ക് പുരസ്‌കാര ദാനത്തിന് പുറമേ പ്രതിമാസ സ്‌കോളര്‍ഷിപ്പ് ലഭിക്കും. എല്‍.കെ.ജി മുതല്‍ പ്ലസ്ടു വരെയുളള 14 വിഭാഗങ്ങള്‍ക്ക് ജൂണ്‍ മാര്‍ച്ച് വരെയുള്ള 10 മാസക്കാലം ആയിരിക്കും സ്‌കോളര്‍ഷിപ്പ്. ഹയര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജൂണ്‍ മുതല്‍ മെയ് വരെ 12 മാസവും സ്‌കോളര്‍ഷിപ്പ് നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് -
മൊബൈല്‍ നമ്പര്‍: 9895033646, 7356613488, 9895444684
ഇ മെയില്‍: vidyajyothischolarship@gmail.com
വെബ്സൈറ്റ് വിലാസം: https://vijnanabharathi.org
0 comments: