2023, ജൂലൈ 28, വെള്ളിയാഴ്‌ച

കേരളത്തിലെ 9 ക്ലാസ് മുതൽ ഡിഗ്രി ,പിജി ,പ്രൊഫെഷണൽ ,ഡിപ്ലോമ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 3000 രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ് , വിദ്യാജ്യോതി പദ്ധതി

  


സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കിയ ഭിന്നശേഷി സര്‍വ്വേയില്‍ സംസ്ഥാനത്താകെ 7,79,793 പേര്‍ ഭിന്നശേഷിയുള്ളവരായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1,30,799 പേര്‍ 18 വയസ്സില്‍ താഴെ പ്രായമുള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളെ വിദ്യാഭ്യാസപരമായി ഉയര്‍ച്ചയിലേയ്ക്ക് നയിച്ച്‌ സാമൂഹ്യാടിസ്ഥാനന്തില്‍ മുന്നോട്ട് നയിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന വിദ്യാജ്യോതി പദ്ധതി നടപ്പാക്കുന്നു. പദ്ധതി പ്രകാരം സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 40% -മോ അതിന് മുകളിലോ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യുണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനായി  ധനസഹായം അനുവദിക്കുന്നു.ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഒമ്പതാം ക്ലാസ് മുതലുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് സഹായം ലഭിക്കുക..

ആവശ്യമായ രേഖകൾ 

  • അപേക്ഷകന് 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുണ്ടെന്ന് മെഡിക്കൽ ബോർഡ് നൽകിയിട്ടുള്ള സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
  • വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ അപേക്ഷ
  • വിദ്യാർഥിയുടെ തിരിച്ചറിയൽ രേഖ-ആധാർ കാർഡ്,
  • പഠനോപകരണങ്ങൾ, യൂണിഫോം എന്നിവ വാങ്ങിയതിന്റെ ബില്ലുകൾ എന്നിവ നൽകണം. 
  • ബി. പി.എൽ വിദ്യാർഥികൾക്ക് മുൻഗണന. അപേക്ഷ ജില്ലാ സാമൂഹികനീതി ഓഫീസർക്ക്  ഓൺലൈനായി നൽകണം.

ലഭിക്കുന്ന തുക 

  • ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് 1000 രൂപയും യൂണിഫോം വാങ്ങുന്നതിന് 1500 രൂപയും ലഭിക്കും
  • പ്ലസ് വൺ, പ്ലസ് ടു, ഐ. ടി. ഐ വിദ്യാർഥികൾക്ക് യൂണിഫോമിന് 1500 രൂപയും പഠനോപകരണത്തിനു 2000 രൂപയും ലഭിക്കും
  • ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, മറ്റ് പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവർക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനായി 3000 രൂപയും ലഭിക്കും

കൂടുതൽ വിവരങ്ങൾക്ക്  സാമൂഹ്യ നീതി വകുപ്പിന്റെ വെബ്സൈറ്റ് ആയ https://suneethi.sjd.kerala.gov.in/Citizen_Platform/suneethi/index.php


0 comments: