2023, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

ഈ മാസം 11 അവധികള്‍

 


ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അവധി ദിനങ്ങളുള്ളത്‌ ഈ മാസം. ഔദ്യോഗികമായി പത്ത്‌ അവധി ദിനങ്ങളാണുള്ളത്‌.26 ലെ ബാങ്ക്‌ അവധി ദിനംകൂടി കണക്കാക്കിയാല്‍ ഇത്‌ 11 ദിവസമാകും. 6,12,13,15,20,26,27,28,29,30,31 തീയതികളിലാണ്‌ അവധി പ്രഖ്യാപിച്ചിട്ടുള്ളത്‌. 6,13,20,27 ഞായറാണ്‌. 12 രണ്ടാം ശനിയാഴ്‌ചയും 26 നാലാം ശനിയാഴ്‌ചയുമാണ്‌. 15 സ്വാതന്ത്ര്യദിനം.28 ഒന്നാം ഓണവും അയ്യന്‍കാളി ജയന്തിയും. 29 നാണ്‌ തിരുവോണം. 30നു മൂന്നാം ഓണം. 31നു നാലാം ഓണവും ശ്രീനാരായണഗുരു ജയന്തിയും. ബാങ്ക്‌ അവധി ദിനങ്ങള്‍മാത്രം ആറ്‌ എണ്ണമുണ്ട്‌.

0 comments: