2023 ലെ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.ഒന്നാം ഘട്ട അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്.അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും എടുക്കണം. ഒന്നാം ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടക്കേണ്ടതുമായ ഫീസ് ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 4 വൈകുന്നേരം 3 മണിക്കകം ഓണ്‍ലൈൻ പേമെന്റായോ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസുകള്‍ മുഖേനയോ അടക്കണം. ഫീസ് അടക്കാത്ത വിദ്യാര്‍ഥികളുടെ അലോട്ട്മെന്റം ബന്ധപ്പെട്ട സ്തീമില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകളും റദ്ദാകുന്നതാണ്.റദ്ദാക്കപ്പെട്ടന്ന ഓപ്ഷനുകള്‍ പിന്നീടുള്ള ഘട്ടങ്ങളില്‍ ലഭ്യമാകില്ല. ആദ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ കോളജുകളില്‍ ഹാജരായി പ്രവേശനം നേടേണ്ടതില്ല.
0 comments: