2024, ജനുവരി 15, തിങ്കളാഴ്‌ച

മോഡല്‍ റസിഡൻഷ്യല്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മോഡല്‍ റസിഡൻഷ്യല്‍ സ്‌കൂളില്‍ 2024-25 അദ്ധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസ് പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു.ജില്ലയില്‍ സ്ഥിരതാമസക്കാരായ, കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ താഴെയുള്ള പട്ടികവര്‍ഗ്ഗ, മറ്റിതര വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.അപേക്ഷയോടൊപ്പം ജാതി, രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ത്ഥിയുടെ ജനനതീയതി, പഠിക്കുന്ന ക്ലാസ്സ്, ഫോട്ടോ എന്നിവ രേഖപ്പെടുത്തിയ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണം. മാര്‍ച്ച്‌ 16ന് രാവിലെ 10 മണി മുതല്‍ 12 മണിവരെയാണ്.പ്രവേശന പരീക്ഷ. പ്രാകൃത  ഗോത്രവര്‍ഗ്ഗവിഭാഗക്കാര്‍ക്ക് പരീക്ഷ ബാധകമല്ല.

കാഞ്ഞിരപ്പള്ളി ഐ.ടി.ഡി. പ്രോജക്‌ട് ഓഫീസ്, മേലുകാവ്/പുഞ്ചവയല്‍/വൈക്കം ട്രൈബല്‍ എക്സ്റ്റൻഷൻ ഓഫീസുകള്‍/ജില്ലാ/താലൂക്ക്/പട്ടികജാതി വികസന ഓഫീസുകള്‍/മോഡല്‍ റസിഡൻഷ്യല്‍ സ്‌കൂള്‍ ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും. പട്ടികജാതിക്കാര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്കും പട്ടികവര്‍ഗ്ഗ മറ്റിതര വിഭാഗത്തിലുള്ളവര്‍ കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി. പ്രോജക്‌ട് ഓഫീസ് , മേലുകാവ്/പുഞ്ചവയല്‍/വൈക്കം ട്രൈബല്‍ എക്സ്റ്റൻഷൻ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഫെബ്രുവരി 20നകം സമര്‍പ്പിക്കണം.വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 0481 2530399


0 comments: