2024, ജനുവരി 22, തിങ്കളാഴ്‌ച

എച്ച്ഡിഎഫ്സി ബാങ്ക് പരിവർത്തനത്തിന്റെ I S S സ്കോളർഷിപ്പിന്റെ തീയതി നീട്ടി

 

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഒരു സ്കോളർഷിപ് സംരംഭമാണ്  എച്ച്‌ഡിഎഫ്‌സി ബാങ്ക് പരിവർത്തൻ ഇസിഎസ്എസ് പ്രോഗ്രാം  എന്നത് .ഇത് സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നന്നായി  പഠിക്കാൻ കഴിവുള്ള വിദ്യാർത്ഥികൾക്കായി നൽകുന്ന സ്കോളർഷിപ് ആണ് . 1 മുതൽ 12 വരെ ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കും ഡിപ്ലോമ, ഐടിഐ, പോളിടെക്നിക്, യുജി, പിജി (ജനറൽ, പ്രൊഫഷണൽ) പ്രോഗ്രാമുകൾ പഠിക്കുന്നവർക്കും വേണ്ടിയാണ് ഈ സ്കോളർഷിപ്പ് പ്രോഗ്രാം.  കുടുംബ പ്രതിസന്ധികൾ അല്ലെങ്കിൽ മറ്റേതെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണം വിദ്യാഭ്യാസച്ചെലവ് വഹിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിനായി കോഴ്സ് അനുസരിച്ചു 15000 മുതൽ 35000 വരെ 35,000 രൂപ വരെ ധനസഹായം ഈ സ്കോളർഷിപ് നൽകുന്നു.ഇതിന്റെ അവസാന തീയതി ജനുവരി 15 ൽ നിന്ന് 30 ലേക്ക് നീട്ടിയട്ടുണ്ട് .അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് ഇപ്പോൾ അപേക്ഷിക്കാം 

യോഗ്യത 

  • ഇന്ത്യൻ പൗരന്മാർ ആയിരിക്കണം 
  •  1 മുതൽ 12 വരെ ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കും ഡിപ്ലോമ, ഐടിഐ, പോളിടെക്നിക്, യുജി, പിജി (ജനറൽ, പ്രൊഫഷണൽ) പ്രോഗ്രാമുകൾ പഠിക്കുന്നവർ ആയിരിക്കണം 
  • അപേക്ഷകർ മുമ്പത്തെ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 55% മാർക്കോടെ വിജയിച്ചിരിക്കണം.
  • കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയോ അതിന് തുല്യമോ ആയിരിക്കണം.

സ്കോളർഷിപ് തുക 

വിഭാഗം

സ്കോളർഷിപ് തുക

ക്ലാസ് 1 മുതൽ 6 വരെ

15,000 രൂപ

മുതൽ 12 വരെയുള്ള ക്ലാസുകൾക്ക്

18,000 രൂപ

ITI ,ഡിപ്ലോമ കോഴ്സുകൾക്ക്

18000 രൂപ

യുജി കോഴ്സുകൾക്ക്

30000 രൂപ

PG കോഴ്സുകൾക്ക്

 35,000 രൂപ

സ്കോളർഷിപ്പിനായി ഹാജരാക്കേണ്ട രേഖകൾ

  • പാസ്പോർട്ട് സൈസ് ഫോട്ടോ
  • മുൻ വർഷത്തെ മാർക്ക് ഷീറ്റ്  (2022-23)
  • ഐഡന്റിറ്റി തെളിയിക്കുന്ന രേഖ  (ആധാർ കാർഡ്/വോട്ടർ ഐഡി/ഡ്രൈവിംഗ് ലൈസൻസ്)
  • വിദ്യാഭ്യസ സ്ഥാപനങ്ങളിൽ ഈ  വർഷത്തെ പ്രവേശന തെളിവ് (ഫീസ് രസീത്/അഡ്മിഷൻ ലെറ്റർ / ഐഡി കാർഡ്/ബോണഫൈഡ് സർട്ടിഫിക്കറ്റ്) (2023-24)
  • അപേക്ഷകന്റെ ബാങ്ക് പാസ്ബുക്ക് 
  • തഹസിൽദാർ നൽകിയ വരുമാന സർട്ടിഫിക്കറ്റ് 

            നിങ്ങൾക്ക് എങ്ങനെ അപേക്ഷിക്കാം?

            സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കുക:

            • ആദ്യം നിങ്ങൾ താഴെ കാണുന്ന Click here  എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 

                                     CLICK HERE
            • അപ്പോൾ വിദ്യാർത്ഥികൾ  താഴെ കാണുന്ന പേജിലേക്ക് പോകും 



            • അപ്ലിക്കേഷൻ പ്രക്രിയ ആരംഭിക്കുന്നതിന് Apply Now ബട്ടണിൽ ക്ലിക്ക് ചെയ്യുക.  
            • അപ്പോൾ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലുള്ള അതായതു സ്കൂൾ വിദ്യർത്ഥികൾക്കും ഡിഗ്രി വിദ്യർത്ഥികൾക്കും പി ജി വിദ്യർത്ഥികൾക്കും ഉള്ള വിഭാഗങ്ങൾ കാണാം .നിങ്ങൾ ഏതു വിഭാഗത്തിലാണ് ഉൾപ്പെടുന്നത് അതിലെ APPLY NOW ക്ലിക്ക് ചെയ്യുക 
            • അപേക്ഷ ഫോം തുറക്കപ്പെടും 
            •  ആവശ്യമായ കാര്യങ്ങൾ അപേക്ഷ ഫോമിൽ പൂരിപ്പിക്കുക
            • ആവശ്യമുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക.
            • നിബന്ധനകൾക്കും വ്യവസ്ഥകൾക്കുമായി ''Accept'' ബട്ടൺ ക്ലിക്ക് ചെയ്യുക. ''Accept'' ചെയ്യുന്നതിന് മുമ്പ് നിബന്ധനകളും വ്യവസ്ഥകളും കൾ വായിച്ചിട്ടുണ്ടെന്ന് വിദ്യാർഥികൾ ഉറപ്പ് വരുത്തേണ്ടതാണ്. 
            • ശേഷം ''Preview'' ബട്ടൺ ക്ലിക്ക് ചെയ്യുക. വരുന്ന സ്‌ക്രീനിൽ നിങ്ങൾ പൂരിപ്പിച്ച എല്ലാ വിവരവും ശരിയാണെങ്കിൽ, അപ്ലിക്കേഷൻ പ്രക്രിയ പൂർത്തിയാകാൻ ''Submit" ബട്ടൺ ക്ലിക്ക് ചെയ്യുക

            അവസാന തീയതി

            30-01-24 ആണ് അവസാന തീയതി

            0 comments: