2024, ജനുവരി 25, വ്യാഴാഴ്‌ച

കീം പ്രവേശനം: ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം

 

2023-24 അധ്യയന വര്‍ഷത്തെ കീം (എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍) പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഫീസ് അടച്ചവരില്‍ റീഫണ്ടിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചു.വിദ്യാര്‍ഥികള്‍ക്ക് www.cee.kerala.gov.in ലെ KEAM 2023 Candidate Portal എന്ന ലിങ്കില്‍ അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഫെബ്രുവരി ഒന്ന് വൈകിട്ട് അഞ്ച് വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഹെല്‍പ്പ് ലൈന്‍ നമ്പർ : 04712525300

0 comments: