2024, ജനുവരി 21, ഞായറാഴ്‌ച

സ്കൂളുകളുടെ പേര് മാറും,ഹെഡ്മാസ്റ്റര്‍ തസ്തിക ഇല്ലാതാകും; നാല് തരം പ്രിൻസിപ്പല്‍മാര്‍

 


സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​യ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സ്കൂ​ളു​ക​ളു​ടെ പേ​രി​ൽ മാ​റ്റം വ​രു​ക​യും ഹെ​ഡ്മാ​സ്റ്റ​ർ ത​സ്തി​ക ഇ​ല്ലാ​താ​വു​ക​യും ചെ​യ്യും. ഹെ​ഡ്മാ​സ്റ്റ​ർ ത​സ്തി​ക​ക്ക് പ​ക​രം വി​വി​ധ ശ്രേ​ണി​യി​ലു​ള്ള പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക സൃ​ഷ്ടി​ക്കാ​നാ​ണ് വി​ദ​ഗ്ദ സ​മി​തി റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

12ാം ക്ലാ​സ് വ​രെ​യു​ള്ള ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളു​ടെ പേ​ര് ഗ​വ. സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നാ​ക്കി മാ​റ്റും. ഈ ​സ്കൂ​ളി​ലെ മേ​ധാ​വി ഗ​വ. സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​യി​രി​ക്കും. 10ാം ക്ലാ​സ് വ​രെ​യു​ള്ള സ്കൂ​ളു​ക​ളു​ടെ പേ​ര് ഹൈ​സ്കൂ​ൾ എ​ന്ന​തി​നു പ​ക​രം ലോ​വ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നാ​ക്കി മാ​റ്റും. ഇ​വി​ട​ത്തെ ഹെ​ഡ്മാ​സ്റ്റ​ർ ത​സ്തി​ക ലോ​വ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​ന്നാ​കും. ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള അ​പ്പ​ർ പ്രൈ​മ​റി (യു.​പി) സ്കൂ​ളു​ക​ളു​ടെ പേ​ര് പ്രൈ​മ​റി സ്കൂ​ൾ എ​ന്നാ​യി മാ​റും. ഇ​വി​ട​ത്തെ ഹെ​ഡ്മാ​സ്റ്റ​ർ ത​സ്തി​ക അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​ന്നാ​യി മാ​റും. നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള ലോ​വ​ർ പ്രൈ​മ​റി സ്കൂ​ളു​ക​ൾ അ​തേ​പേ​രി​ൽ​ത​ന്നെ തു​ട​രും. ഇ​വി​ട​ത്തെ ഹെ​ഡ്മാ​സ്റ്റ​ർ ലോ​വ​ർ പ്രൈ​മ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​യി മാ​റും.

നി​ല​വി​ലു​ള്ള ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ വേ​ർ​തി​രി​വ് പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് പ​രി​ഷ്കാ​രം. ഇ​തി​നാ​യി എ​ട്ട് മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളെ സെ​ക്ക​ൻ​ഡ​റി​ത​ലം എ​ന്നാ​ക്കി മാ​റ്റും. ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​കും. പ​ക​രം സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ മാ​ത്രം.

0 comments: