2024, ജനുവരി 27, ശനിയാഴ്‌ച

തിരുവനന്തപുരം ഗവ:എഞ്ചിനീയറിംഗ് കോളേജില്‍ സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം

 

കേരള സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ഗവ:എഞ്ചിനീയറിംഗ് കോളേജിലെ (CET) മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാർട്ടുമെൻറ് ഇൻഡസ്ട്രിയല്‍ ഓട്ടോമേഷനില്‍ അഡീഷണല്‍ സ്‌കില്‍ ഡെവലപ്‌മെൻറ് പ്രോഗ്രാം (ASDP) സ്‌റ്റൈപ്പൻഡോടു കൂടി ഫെബ്രുവരി അഞ്ചു മുതല്‍ 10 വരെ നടത്തും.

തൊഴില്‍രഹിതരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ യുവജനങ്ങളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് സൗജന്യമായാണ് കോഴ്സ് നടത്തുന്നത്.മെക്കാനിക്കല്‍ / ഇലക്‌ട്രിക്കല്‍ / ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിലോ അനുബന്ധ ബ്രാഞ്ചുകളിലോ ഡിപ്ലോമ / ബിടെക് പൂർത്തിയാക്കിയ വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. വിശദ വിവരങ്ങള്‍ക്ക് www.cet.ac.in സന്ദർശിക്കുക.

0 comments: