ജനുവരി 24, 27, 29, 30, 31, ഫെബ്രുവരി 1 തീയതികളിലായാണ് ജെ.ഇ.ഇ മെയിൻ പരീക്ഷ നടക്കുന്നത്. അതിനോടനുബന്ധിച്ച് പരീക്ഷാ ഹാളില്‍ വിദ്യാർഥികള്‍ നിർബന്ധമായും ഒഴിവാക്കേണ്ട കാര്യങ്ങളെ കുറിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) മാർഗ നിർദേശങ്ങള്‍ പുറത്തിറക്കി.പരീക്ഷാഹാളിലെ ഇത്തരം പ്രവർത്തനങ്ങള്‍ വിദ്യാർഥികളുടെ പരീക്ഷകള്‍ റദ്ദാക്കാൻ കാരണമാകും.
വിദ്യാർഥികള്‍ ഒഴിവാക്കേണ്ട അന്യായമായ കാര്യങ്ങള്‍
1. പരീക്ഷാഹാളില്‍ നിരോധിക്കപ്പെട്ട ലേഖനമോ കാര്യങ്ങളോ കൈവശം വെക്കാൻ പാടില്ല.
2. ആള്‍മാറാട്ടം പാടില്ല. അതായത് മറ്റൊരാളെ വെച്ച് പരീക്ഷയെഴുതാൻ പാടില്ല.
3. മറ്റു വിദ്യാർഥികളെ തെറ്റായ പ്രവർത്തനങ്ങളില്‍ ഏർപ്പെടാൻ ഒരിക്കലും പ്രേരിപ്പിക്കരുത്.
4. പരീക്ഷാ സമയത്ത് പരീക്ഷ കേന്ദ്രത്തിലെ ജീവനക്കാരൊഴികെ ഏതെങ്കിലും വ്യക്തിയുമായി ബന്ധപ്പെടുകയോ ആശയവിനിമയം നടത്താൻ ശ്രമിക്കാതിരിക്കുക.
5. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യാതിരിക്കുക.
6. അഡ്മിറ്റ് കാർഡ്, റാങ്ക് ലെറ്റർ, സെല്‍ഫ് ഡിക്ലറേഷൻ തുടങ്ങിയ ഓണ്‍ലൈൻ രേഖകളില്‍ കൃത്രിമം കാണിക്കാതിരിക്കുക.
7. പരീക്ഷാ ഹാളില്‍ നിർബന്ധിതമായി പ്രവേശിക്കുകയോ പുറത്തുകടക്കുകയോ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിച്ചതിന് ശേഷം ഏതെങ്കിലും ഇലക്‌ട്രോണിക് ഉപകരണം ഉപയോഗിക്കുകയോ തെറ്റായ/മോർഫ് ചെയ്ത ഫോട്ടോഗ്രാഫുകള്‍/ ഒപ്പുകള്‍ അപ്‌ലോഡ് ചെയ്യുകയോ അപേക്ഷാ ഫോമിലോ അഡ്മിറ്റ് കാർഡ്/പ്രൊഫോമയിലോ പേപ്പർ ബിറ്റുകള്‍ കൈവശം വയ്ക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു
ഇത്തരം അന്യായ മാർഗങ്ങള്‍ പിന്തുടരുന്ന വിദ്യാർഥികളെ പ്രത്യേകം നോട്ട് ചെയ്ത് തുടർ നടപടികള്‍ സ്വീകരിക്കും. അടുത്ത മൂന്നുവർഷത്തേക്ക് പരീക്ഷ എഴുതുന്നതിന് വദ്യാർഥികള്‍ക്ക് വിലക്ക് വരും. വിദ്യാർഥികള്‍ക്കെതിരെ ക്രിമിനല്‍ കുറ്റവും ചുമത്തും.പരീക്ഷ എഴുതിയിട്ടുണ്ടെങ്കില്‍ അവരുടെ ഫലം റദ്ദാക്കുകയും ചെയ്യും.
0 comments: