2024, ജനുവരി 31, ബുധനാഴ്‌ച

കേരളത്തിലെ ജനറൽ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദ്യാസമുന്നതി സ്കോളർഷിപ് അവസാന തീയതി ഫെബ്രുവരി 6

 


കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ (ജനറല്‍ വിഭാഗം) സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്.

 യോഗ്യത

  • ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ/ സി.എം.എ/ സി.എസ്, ദേശീയ നിലവാരത്തിലുള്ള സ്ഥാപനങ്ങളിലെ ബിരുദം/ ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത.
  • ഒബിസി, എസ്.സി-എസ്.ടി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല.
  •  അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 4 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം 

അവസാന തീയതി

 സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 6.

സ്‌കോളര്‍ഷിപ്പ് തുക 

ആനുകൂല്യം ഹൈസ്‌കൂള്‍ തലത്തില്‍ 2500 രൂപ മുതല്‍ ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍ക്ക് പരമാവധി അര ലക്ഷം രൂപ വരെയാണ് സ്‌കോളര്‍ഷിപ്പ് തുക.വിശദമായി താഴെ കൊടുക്കുന്നു 

High School

 

2,500/

Higher Secondary

 

4,000/

Degree (Professional):

 

8,000/

Degree  (Nonprofessional):

 

6,000/

PG (Professional):

 

16,000/

PG (Nonprofessional):

 

10,000/

CA /CMA/CS:

 

10,000/

Diploma/ Certificate Courses:

 

6,000/

 

M.Phil/Ph.D: Ph.D:

 

25,000/

50000 



പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  • അപേക്ഷകർ www.kswcfc.org എന്ന വെബ്സൈറ്റിലെ ഡാറ്റാ ബാങ്കിൽ ഒറ്റത്തവണ മാത്രം നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതും അപ്രകാരം ലഭിക്കുന്ന രജിസ്റ്റർ നമ്പർ ഉപയോഗിച്ച് സ്കോളർഷിപ്പിനുള്ള അപേക്ഷ പൂരിപ്പിക്കേണ്ടതുമാണ്.
  • അപേക്ഷകൾ ഓൺലൈൻ ആയിട്ടാണ് അയക്കേണ്ടത് ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ അതത് സ്കീമുകൾക്കായി ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം അയയ്ക്കേണ്ടതാണ്.
  • സ്കോളർഷിപ്പ് ലഭിക്കുന്നതിന് അപേക്ഷ കരായ വിദ്യാർഥികൾക്ക് നാഷണലൈസ്ഡ്/ ഷെഡ്യൂൾഡ് ബാങ്കുകളുടെ ഏതെങ്കിലും ഒരുശാഖയിൽ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.
  • ഓൺ ലൈൻ അപേക്ഷയിലെ നേരിയ പിഴവുകൾ പോലും അപേക്ഷ നിരസിക്കുന്നതിന് കാരണമാകും. ആയതിനാൽ അപേക്ഷ സമർപ്പിക്കുന്ന നടപടിക്രമങ്ങൾ അതീവശ്രദ്ധയോടെ പൂർത്തിയാക്കേണ്ടതാണ്. 
  • കേന്ദ്ര/ സംസ്ഥാന സർക്കാരുടെ മറ്റ് സ്കോളർഷിപ്പിനു അപേക്ഷകൾ നൽകുന്നവർക്ക് ഈ സ്കോളർഷിപ് അപേക്ഷിക്കാൻ അർഹരല്ല. 
  • ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 06-02-2024 വരെ ആയിരിക്കും.

ആവശ്യമായ രേഖകൾ 
  • കോളേജ് പ്രിൻസിപ്പലിൽ നിന്നുള്ള  നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം
  • വരുമാന സർട്ടിഫിക്കറ്റ്
  • ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • മാർക്ക് ലിസ്റ്റ് 
  • ബാങ്ക് പാസ്ബുക്ക് കോപ്പി
  • ആധാർ കാർഡ്

അപേക്ഷ സമർപ്പണം

സ്‌കോളര്‍ഷിപ്പ് പുതുക്കലില്ല. ആയതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവരും ഇത്തവണ പുതുതായി അപേക്ഷിക്കേണ്ടതുണ്ട്. അപേക്ഷ നല്‍കാനും, യോഗ്യത ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ക്കും www.kswcfc.org സന്ദര്‍ശിക്കുക

0 comments: