സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടു കൂടി പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി/പ്ലസ്ടു/ഡിഗ്രി കഴിഞ്ഞ പട്ടികജാതി വിദ്യാർഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവർത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററുകളിലാണു പരിശീലനം. മൂന്നു മുതല്‍ ആറുമാസം വരെ ദൈർഘ്യമുള്ള വിവിധ കോഴ്സുകള്‍ സൗജന്യമായിരിക്കും. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസ സ്റ്റൈപന്റും നല്‍കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ തൊഴില്‍ സജ്ജരാക്കുന്നതിനോടൊപ്പം പ്ലേസ്മെന്റ് അസിസ്റ്റന്റും കെല്‍ട്രോണ്‍ സർട്ടിഫിക്കറ്റും നല്‍കും.
താത്പര്യമുള്ളവർ കെല്‍ട്രോണ്‍ നോളജ് സെന്റർ, സിറിയൻ ചർച്ച് റോഡ്, സ്പെൻസർ ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസല്‍ പകർപ്പുകളും ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കോപ്പിയും ഫോട്ടോയും സഹിതം ഫെബ്രുവരി 17നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7356789991/8714269861.
0 comments: