2023-24 വര്‍ഷത്തെ ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 15. യൂണിവേഴ്സിറ്റി/ബന്ധപ്പെട്ട ഗവണ്‍മെന്റ് സെലക്ഷന്‍ ഏജന്‍സിയുടെ അലോട്ട്മെന്റ് മുഖേന മെറിറ്റിലോ റിസര്‍വേഷനിലോ അഡ്മിഷന്‍ നേടിയിട്ടുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍, ഒ.ഇ.സി പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള ജനറല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
എസ്.സി, ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. അര്‍ഹതയുളള എല്ലാ വിദ്യാര്‍ഥികളും നിശ്ചിത സമയപരിധിക്കുള്ളില്‍ കൃത്യമായ കാറ്റഗറിയില്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. മാര്‍ച്ച് 15 ന് ശേഷം അപേക്ഷ നല്‍കാന്‍ അവസരം ലഭിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപന മേധാവികളുമായി ബന്ധപ്പെടാം.
0 comments: