2024, ഫെബ്രുവരി 23, വെള്ളിയാഴ്‌ച

ഹൈസ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണോ? ന്യൂനപക്ഷ വിഭാഗത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പിനെ കുറിച്ച്‌ അറിയാം


ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളർഷിപ്പ്.9 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാർത്ഥിനികള്‍ക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.അപേക്ഷ സമർപ്പണം ആരംഭിച്ചിട്ടില്ല 

ആർക്കൊക്കെ അപേക്ഷിക്കാം?

  • മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധിസ്റ്റ്, സിഖ്, പാർസി, ജെയിൻ സമുദായംഗം ആയിരിക്കണം. 
  • തൊട്ടുമുമ്പത്തെ പൊതുപരീക്ഷയില്‍ 50 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ ലഭിച്ചിരിക്കണം. 
  • അപേക്ഷാർത്ഥിയുടെ രക്ഷിതാക്കളുടെ വാർഷിക വരുമാനം 2 ലക്ഷം രൂപയില്‍ കവിയരുത്.
  • ഒരേ ക്ലാസിലെ പഠനത്തിന് ഒരേ കുടുംബത്തിലെ പരമാവധി രണ്ടുപേർക്ക് സ്‌കോളർഷിപ്പ് ലഭിക്കും. 

സ്കോളർഷിപ്പ് തുക 

9, 10 ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക്

INR 5000

11, 12 ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക്

 

INR 6000

ആവശ്യമായ രേഖകൾ

 

  • ആധാർ കാർഡ്
  • വരുമാന സർട്ടിഫിക്കറ്റ്
  • സ്കൂൾ വെരിഫിക്കേഷൻ ഫോം
  • പാസ്പോർട്ട് സൈസ് ഫോട്ടോ
  •  മാർക്  ഷീറ്റ്
  • ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ

 


അപേക്ഷ സമർപ്പിക്കുന്നതെങ്ങനെ ?

അപേക്ഷ ഓണ്‍ലൈനായി www.maef.nic.in വഴി നല്‍കാം. വെബ്‌സൈറ്റ് വഴിയുള്ള സ്റ്റുഡന്റ് വെരിഫിക്കേഷൻ ഫോം ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. അപേക്ഷ സമർപ്പണം ആരംഭിച്ചിട്ടില്ല .വിശദമായ മാർഗ്ഗനിർദേശം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്


0 comments: