2024, ഫെബ്രുവരി 23, വെള്ളിയാഴ്‌ച

നാഷനല്‍ ഫോറൻസിക് സയൻസസ് സര്‍വകലാശാലയിലെ വിവിധ പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴില്‍ പ്രവർത്തിക്കുന്ന നാഷനല്‍ ഫോറൻസിക് സയൻസസ് സർവകലാശാലയിലെ 2024-25 വർഷത്തില്‍ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.നാഷനല്‍ ഫോറൻസിക് അഡ്മിഷൻ ടെസ്റ്റ് 2024ന്റെ (എൻ.എഫ്.എ.ടി -2024) അടിസ്ഥാനത്തിലാകും പ്രവേശനം.

വിവിധ പ്രോഗ്രാമുകള്‍

1. സ്കൂള്‍ ഓഫ് ഡോക്ടറല്‍ സ്റ്റഡീസ് ആൻഡ് റിസർച്

പിഎച്ച്‌.ഡി (ഡോക്ടർ ഓഫ് ഫിലോസഫി):

2. സ്കൂള്‍ ഓഫ് ഫോറൻസിക് സയൻസ്

എം.എസ് സി ഫോറൻസിക് സയൻസ്, എം.എസ് സി ഫോറൻസിക് ബയോടെക്നോളജി, എം.എസ് സി മള്‍ട്ടിമീഡിയ ഫോറൻസിക്സ്, എം.എ മാസ് കമ്യൂണിക്കേഷൻ ആൻഡ് ഫോറൻസിക് ജേണലിസം, ബി.എസ് സി -എം.എസ് സി ഫോറൻസിക് സയൻസ്, പി.ജി ഡിപ്ലോമ ഫിംഗർപ്രിൻറ് സയൻസ്, പി.ജി ഡിപ്ലോമ ഫോറൻസിക് ഡോക്യുമെന്റ് എക്സാമിനേഷൻ, പി.ജി ഡിപ്ലോമ ക്രൈം സീൻ മാനേജ്മെന്റ്, പി.ജി ഡിപ്ലോമ ഡി.എൻ.എ ഫോറൻസിക്സ്, പി.ജി ഡിപ്ലോമ ഫോറൻസിക് ജേണലിസം, പി.ജി ഡിപ്ലോമ ഫോറൻസിക് ബാലിസ്റ്റിക്സ്

3. സ്കൂള്‍ ഓഫ് മെഡികോ -ലീഗല്‍ സ്റ്റഡീസ്

എം.എസ് സി ടോക്സിക്കോളജി, പി.ജി ഡിപ്ലോമ ഹ്യൂമാനിറ്റേറിയൻ ഫോറൻസിക്സ്, പി.ജി ഡിപ്ലോമ ഡിസാസ്റ്റർ വിക്ടിം ഐഡന്റിഫിക്കേഷൻ, ഡിപ്ലോമ ഫോറൻസിക് ആർക്കിയോളജി

4. സ്കൂള്‍ ഓഫ് സൈബർ സെക്യൂരിറ്റി & ഡിജിറ്റല്‍ ഫോറൻസിക്സ്

എം.ടെക് സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് & ഡേറ്റ സയൻസ്, എം.എസ് സി സൈബർ സെക്യൂരിറ്റി, ഡിജിറ്റല്‍ ഫോറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, ബി.ടെക് -എം.ടെക് കമ്ബ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, പി.ജി ഡിപ്ലോമ

5. സ്കൂള്‍ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി

എം.എസ് സി നാനോ ടെക്നോളജി, ഫുഡ് ടെക്നോളജി, എം.ടെക് സിവില്‍ എൻജിനീയറിങ്

6. സ്കൂള്‍ ഓഫ് പൊലീസ് സയൻസ് , സെക്യൂരിറ്റി സ്റ്റഡീസ്

എം.എസ് സി ഹോംലാൻഡ് സെക്യൂരിറ്റി, എം.എ പൊലീസ് & സെക്യൂരിറ്റി സ്റ്റഡീസ്, പി.ജി ഡിപ്ലോമ

7. സ്കൂള്‍ ഓഫ് ബിഹേവിയറല്‍ ഫോറൻസിക്സ്

എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി, എം.എസ് സി ന്യൂറോ സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജി, ഫോറൻസിക് സൈക്കോളജി, എം.എ ക്രിമിനോളജി, ബി.എ-എം.എ ക്രിമിനോളജി, ബി.എസ്സി -എം.എസ് സി ക്രിമിനോളജി &ഫോറൻസിക് സയൻസ്, പി.ജി ഡിപ്ലോമ സൈബർ സൈക്കോളജി, ഇൻവെസ്റ്റിഗേറ്റിവ് സൈക്കോളജി

8. സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്

എം.ബി.എ ഫോറൻസിക് അക്കൗണ്ടിങ് ആൻഡ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ, എം.ബി.എ സൈബർ സെക്യൂരിറ്റി മാനേജ്മെന്റ്, എം.ബി.എ ഹോസ്പിറ്റല്‍ & ഹെല്‍ത്ത്കെയർ മാനേജ്മെന്റ്, എം.ബി.എ ബിസിനസ് അനലിറ്റിക്സ് & ഇൻറലിജൻസ്, ബി.ബി.എ

9. സ്കൂള്‍ ഓഫ് ലോ ആൻഡ് ഫോറൻസിക് ജസ്റ്റിസ്

എല്‍എല്‍.എം (സൈബർ ലോ ആൻഡ് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ), എല്‍എല്‍.എം (ക്രിമിനല്‍ ലോ ആൻഡ് ക്രിമിനല്‍ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ), ബി.എസ് സി-എല്‍എല്‍.എം, ബി.ബി.എ; എല്‍എല്‍.ബി, പി.ജി ഡിപ്ലോമ സൈബർ ലോ, പി.ജി ഡിപ്ലോമ ഡ്രഗ് ആൻഡ് സബ്സ്റ്റാൻസ് അബ്യൂസ് ലോസ്

10. സ്കൂള്‍ ഓഫ് ഫാർമസി

എം.ഫാം ഫോറൻസിക് ഫാർമസി, എം.ഫാം ഫാർമസ്യൂട്ടിക്കല്‍ ക്വാളിറ്റി അഷ്വറൻസ്, എം.എസ് സി കെമിസ്ട്രി, എം.എസ് സി എൻവയോണ്‍മെന്റല്‍ സയൻസ്, എം.എസ് സി ഫാർമസ്യൂട്ടിക്കല്‍ കെമിസ്ട്രി, പി.ജി ഡിപ്ലോമ ഇൻഡസ്ട്രിയല്‍ സേഫ്റ്റി, ഹൈജീൻ ആൻഡ് എൻവയോണ്‍മെന്റല്‍ മാനേജ്മെന്റ്.


ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: എം.ബി.എ (ക്യാറ്റ് 2023 വഴി) മാർച്ച്‌ 31. ബി.എസ് സി, എല്‍എല്‍.ബി ഓണേഴ്സ്, ബി.ബി.എ; എല്‍എല്‍.ബി ഓണേഴ്സ്, എല്‍എല്‍.എം (ക്ലാറ്റ് 2024 വഴി) മാർച്ച്‌ 31. പിഎച്ച്‌.ഡി അപേക്ഷ ഏപ്രില്‍ ഒന്നുമുതല്‍ ജൂലൈ 31 വരെ. മറ്റുള്ളവ: മേയ് 10. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://nfsu.ac.in/admission, nfsu.mha.gov.in സന്ദർശിക്കുക.

0 comments: