2024, ഫെബ്രുവരി 23, വെള്ളിയാഴ്‌ച

സി.എച്ച്‌.മുഹമ്മദ് കോയ സ്‌കോളർഷിപ്പ് ഇന്ന് വരെ അപേക്ഷിക്കാം

 

സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ മുസ്ലീം , ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും) , സിഖ് , ബുദ്ധ , പാഴ്‌സി , ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥിനികള്‍ക്ക് ജനസംഖ്യാനുപാതികമായി 2023-24 അധ്യയന വർഷത്തേക്ക് സി.എച്ച്‌.മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റല്‍ സ്‌റ്റൈപന്റ് (പുതിയത്) നല്കുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചിരുന്നു .ഇന്ന് വരെ അപേക്ഷിക്കാം 

കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യുനപക്ഷ വിഭാഗത്തില്‍പെട്ട വിദ്യാർത്ഥിനികള്‍ക്കാണ് സ്‌കോളർഷിപ്പ്. മെറിറ്റ് സീറ്റില്‍ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കല്‍/എൻജിനിയറിങ് കോളേജുകളില്‍ പഠിക്കുന്നവർക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഒരു വിദ്യാർഥിനിക്ക് സ്‌കോളർഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപ്പപെന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം.ആദ്യ വർഷങ്ങളില്‍ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇപ്പോള്‍ പഠിക്കുന്ന വർഷത്തേക്കു അപേക്ഷിക്കാം. അപേക്ഷകർ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാർക്ക് നേടിയിരിക്കണം. കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവർക്കും സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവർക്കും ഹോസ്റ്റല്‍ സ്റ്റെപണ്ടിനായി അപേക്ഷിക്കാം.കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളർഷിപ്പിനായി തെരഞ്ഞെടുക്കുന്നത്. കുടുംബ വാർഷിക വരുമാനം എട്ടുലക്ഷം രൂപയില്‍ കവിയരുത് (ബി.പി.എല്‍ -കാർക് മുൻഗണന). അപേക്ഷകർക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക്/ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

www.minoritywelfare.kerala.gov.inലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍വിവരങ്ങള്‍ക്ക്: 0471 2300524, 0471-2302090 .

0 comments: