2024, ഫെബ്രുവരി 11, ഞായറാഴ്‌ച

കാലിക്കറ്റ് സർവകലാശാല മെറിറ്റ് സ്‌കോളര്‍ഷിപ്പ് പുനരാംരഭിക്കാൻ തീരുമാനം.

 


കാലിക്കറ്റ് സർവകലാശാല ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന മെറിറ്റ് സ്‌കോളര്‍ഷിപ്പ് പുനരാംരഭിക്കാൻ തീരുമാനം. സർവകലാശാല യോഗത്തിലാണ് തീരുമാനമെടുത്തത്. അപേക്ഷാ യോഗ്യതയില്‍ മാറ്റം വരുത്താനും യോഗം തീരുമാനിച്ചു. പ്ലസ്ടു, ഡിഗ്രി മാര്‍ക്കുകള്‍ അടിസ്ഥാനമാക്കിയാണ് യഥാക്രമം ഡിഗ്രി, പി.ജി. വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നത്. ഇത് ബിരുദ, പി.ജി. ഒന്നാം സെമസ്റ്റര്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തിലേക്ക് മാറ്റും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.

0 comments: