2024, ഫെബ്രുവരി 1, വ്യാഴാഴ്‌ച

കേരളത്തിൽ എം.ബി.എ. പ്രവേശനത്തിന് കെ-മാറ്റ് പരീക്ഷ : അപേക്ഷ ഫെബ്രുവരി ഒൻപതു വരെ

 


കേരളത്തിൽ 2024-ലെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) കോഴ്സ് പ്രവേശനത്തിനായി നടത്തുന്ന കേരള മാനേജ്മെൻറ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ((കെ-മാറ്റ്) ആദ്യ സെഷൻ, കേരള പ്രവേശന പരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു.

പ്രവേശന സ്ഥാപനങ്ങൾ

കേരളത്തിലെ വിവിധ സർവകലാശാലകൾ/ഡിപ്പാർട്ട്െമന്റുകൾ, ഓട്ടോണമസ് മാനേജ്മെൻറ് കോളേജുകൾ ഉൾപ്പെടെയുള്ള അഫിലിയേറ്റഡ് മാനേജമെൻറ് കോളേജുകൾ എന്നിവയിലെ എം.ബി.എ.പ്രവേശനത്തിന് കെ-മാറ്റ് ബാധകമായിരിക്കും

ഭാരതീയർക്കും ഭാരതീയേതരർക്കും അപേക്ഷിക്കാം. എന്നാൽ, കേരളീയർക്കു മാത്രമേ ഏതെങ്കിലും സംവരണ ആനുകൂല്യമോ ഫീസ് ഇളവോ ലഭിക്കൂ.കുറഞ്ഞത് മൂന്നുവർഷം ദൈർഘ്യമുള്ള കോഴ്സിലൂടെ, ആർട്സ്/സയൻസ്/കൊമേഴ്സ്/എൻജിനിയറിങ്/മാനേജ്മെൻറ് ബാച്ച്‌ലർ ബിരുദം/തത്തുല്യ യോഗ്യത നേടിയിരിക്കണം.ഏതു സർവകലാശാല യിലെ എം.ബി.എ. കോഴ്സിലേക്കാണോ പ്രവേശനം തേടുന്നത്, ആ സർവകലാശാലയ്ക്കു ബാധകമായ യോഗ്യതാ പരീക്ഷാ മാർക്ക് വ്യവസ്ഥ തൃപ്തിപ്പെടുത്തണം.

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 

പിന്നീട് പ്രഖ്യാപിക്കുന്ന തീയതിയിൽ, കേരളത്തിലെ എല്ലാ ജില്ലകളിലും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി നടത്തും. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് മൊത്തം 180 ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. അവ താഴെയുള്ള മേഖലകളിൽ  അടിസ്ഥാനമാക്കിയാണ് 

  1. പ്ലസ് ടു നിലവാരമുള്ള ചോദ്യങ്ങൾ 
  2. ഇംഗ്ലീഷ് ലാംഗ്വേജ് യൂസേജ് ആൻഡ് റീഡിങ് കോംപ്രിഹൻഷൻ (50 ചോദ്യങ്ങൾ), 
  3. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (50),
  4. ഡേറ്റാ സഫിഷ്യൻസി ആൻഡ് ലോജിക്കൽ റീസണിങ് (40),
  5.  ജനറൽ നോളജ് ആൻഡ് കറൻ്റ് അഫയേഴ്സ് (40) 

ശരിയുത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിച്ചാൽ ഒരു മാർക്കുവീതം നഷ്ടപ്പെടും.യോഗ്യത നേടാൻ പരമാവധി മാർക്കായ 720-ൽ (180x4) കുറഞ്ഞത് 10 ശതമാനം മാർക്ക് (72 മാർക്ക്) നേടണം. പട്ടിക/ഭിന്നശേഷിക്കാർ, കുറഞ്ഞത് 7.5 ശതമാനം മാർക്ക് (54 മാർക്ക്) നേടണം. യോഗ്യത നേടുന്നവരെ മാത്രമേ പ്രവേശനത്തിനായി പരിഗണിക്കൂ.

അപേക്ഷ 

www.cee.kerala.gov.in വഴി ഫെബ്രുവരി ഒൻപതിന് വൈകീട്ട് നാലുവരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1000 രൂപ (പട്ടികജാതി വിഭാഗക്കാർക്ക് 500 രൂപ). പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷാ ഫീസില്ല. ആപ്ലിക്കേഷൻ അക്നോളജമെന്റ്‌ പേജ് ഡൗൺലോഡു ചെയ്ത് സൂക്ഷിക്കണം. അതിൽ പണമടച്ചതിന്റെ റഫറൻസ് നമ്പറും ഉണ്ടാകും..

യോഗ്യത തെളിയിക്കുന്ന രേഖകൾ ഒന്നും (നാഷണാലിറ്റി, നേറ്റിവിറ്റി, സംവരണം, പ്രായം, അക്കാദമിക് യോഗ്യത തുടങ്ങിയവ) അപേക്ഷയുടെ ഭാഗമായി അപ് ലോഡ് ചെയ്യേണ്ടതില്ല..പ്രവേശനസമയത്ത് അവ സ്ഥാപനത്തിൽ ഹാജരാക്കിയാൽ മതി.പരീക്ഷയുടെ അഡ്മിറ്റ് കാർഡ് സൈറ്റിൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്തെടുക്കണം. തീയതി പിന്നീട് പ്രഖ്യാപിക്കും..

പരീക്ഷയ്ക്കുശേഷം, താത്‌കാലിക ഉത്തര സൂചിക പ്രസിദ്ധപ്പെടുത്തും. നിശ്ചിത ഫീസ് അടച്ച്, പിന്തുണ രേഖകൾ സഹിതം, ഉത്തരസൂചിക ചലഞ്ച് ചെയ്യാൻ അഞ്ചുദിവസം ലഭിക്കും..ചലഞ്ച് ശരിയെന്നു കണ്ടാൽ അടച്ച തുക തിരികെ ലഭിക്കും. എം.ബി.എ. പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കാൻ കെ-മാറ്റ് സ്കോറിന് 80-ഉം ഗ്രൂപ്പ് ഡിസ്കഷന് 10-ഉം 0-ഉം ശതമാനം വെയ്റ്റേജ് നൽകും. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ/ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഉണ്ട്. 


0 comments: