ഒറ്റ മകളാണോ? പിജിക്ക് പഠിക്കുകയാണോ; കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്; അപേക്ഷിക്കേണ്ടതെങ്ങനെ, അറിയാം.നോൺ പ്രൊഫഷണൽ കോഴ്‌സുകളിൽ ബിരുദ- ബിരുദാനന്തര പഠനത്തിന് യുജിസി നൽകുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണ് ഒറ്റ പെൺകുട്ടി പിജി സ്‌കോളർഷിപ്പ്.
മാനദണ്ഡങ്ങൾ
- അപേക്ഷക രക്ഷിതാക്കളുടെ ഏക പെൺകുട്ടിയായിരിക്കണം
- ബിരുദാനന്തര ബിരുദത്തിന് ചേരുമ്പോൾ 30 വയസ് കവിയരുത്
- പഠനത്തിന് അഡ്മിഷൻ എടുത്ത പെൺകുട്ടികൾക്ക് രണ്ടു വർഷങ്ങളിലായണ് സ്‌കോളർഷിപ്പ് ലഭിക്കുക..
അക്ഷയ, ജനസേവന കേന്ദ്രം മുഖേനയോ ഓൺലൈനായോ അപേക്ഷിക്കാം നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ എന്ന വെബ്‌സൈറ്റിലോ https://Scholarship.gov.in എന്ന സൈറ്റ് മുഖാന്തരം ഓൺലൈനായി അപേക്ഷ നൽകാം .ഓൺലൈനായി തയ്യാറാക്കിയ അപേക്ഷ പ്രിന്റ് എടുത്ത് താഴെ കാണുന്ന വിലാസത്തിൽ അയച്ചു കൊടുക്കുക
Assistant Secretary(Scholarship) CBSE, Shiksha Kendra2 Community Center Preetvihar, Delhi-
110092 |
- ഏക മകളെന്ന് തെളിയിക്കുന്ന പഞ്ചായത്ത് സാക്ഷ്യപത്രം
- ആധാർ കാർഡ്
- അപേക്ഷകയുടെ പേരിലുള്ള ബാങ്ക് പാസ്ബുക്ക്
- വിദ്യാഭ്യാസ സ്ഥാപനം മേലധികാരികളുടെ സാക്ഷ്യപത്രം
- നോട്ടറി അഫിഡവിറ്റ്
0 comments: