ക്ലാസ് മുറിയുടെ അഭാവം, ഹയർ സെക്കൻഡറി പരീക്ഷയെഴുതുന്ന ഭിന്നശേഷിക്കാർക്ക് സഹായികളില്ലാത്ത സ്ഥിതി തുടങ്ങിയ പരാതികള്‍ പരിഗണിച്ച് സ്കൂള്‍ വാർഷികപ്പരീക്ഷയുടെ ടൈംടേബിള്‍ പുനഃക്രമീകരിച്ചു.എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷാസമയം ഉച്ചയ്ക്കുശേഷമാക്കി.സ്വതന്ത്രമായി നിലനില്‍ക്കുന്ന എല്‍.പി., യു.പി. സ്കൂളുകളിലെ പരീക്ഷകള്‍ മാർച്ച് 18-ന് തുടങ്ങാൻ നിശ്ചയിച്ചിരുന്നു. ഈ പരീക്ഷകള്‍ മാർച്ച് 15-ന് തുടങ്ങുന്ന രീതിയില്‍ പുനഃക്രമീകരിച്ചു. ഹൈസ്കൂളുകളോടു ചേർന്നുള്ള എല്‍.പി., യു.പി. സ്കൂളുകളിലെ പരീക്ഷാ ടൈംടേബിളില്‍ മാറ്റമില്ല.
മാർച്ച് 14-ന് നടക്കേണ്ട എട്ടാം ക്ലാസ് കലാകായിക പ്രവൃത്തിപരിചയ പരീക്ഷ 16-ലേക്കും അന്നേദിവസം നടക്കേണ്ട എട്ടാം ക്ലാസിലെ സോഷ്യല്‍ സയൻസ് പരീക്ഷ 14-ലേക്കും മാറ്റി. മാർച്ച് 27-ലെ ഒൻപതാം ക്ലാസ് പരീക്ഷ രാവിലെയായിരിക്കും. സ്വതന്ത്രമായി നിലനില്‍ക്കുന്ന എല്‍.പി., യു.പി. സ്കൂള്‍ അധ്യാപകരെ എസ്.എസ്.എല്‍.സി., ഹയർ സെക്കൻഡറി പരീക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കരുതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.
എല്‍.പി., യു.പി. ചേർന്നുള്ള ഹൈസ്കൂളുകളില്‍ ഒന്നുമുതല്‍ ഒൻപതുവരെയുള്ള പരീക്ഷാനടത്തിപ്പിന് ഹയർ സെക്കൻഡറി ഉള്‍പ്പെടെയുള്ള മുഴുവൻ ക്ലാസ് മുറികളും ഉപയോഗപ്പെടുത്താം. പരീക്ഷാനടത്തിപ്പിന് എസ്.എസ്.കെ.യുടെ സഹായവും തേടാം
0 comments: