2024, ഫെബ്രുവരി 20, ചൊവ്വാഴ്ച

പന്ത്രണ്ടാം ക്ലാസ്സിന് ശേഷമെടുക്കാവുന്ന ഏറ്റവും കഠിനവും പ്രതിഫലദായകവുമായ 7 കോഴ്സുകൾ

പന്ത്രണ്ടാം ക്ലാസിന് ശേഷം തുടർപഠനത്തിന്‌ ഏതു കോഴ്സ് തിരഞ്ഞെടുക്കുമെന്നത് വളരെ നിർണായകമാണ്. ഇപ്പോൾ ബോർഡ് പരീക്ഷാ സീസൺ ആയതിനാൽതന്നെ ഒട്ടനവധിപ്പേരുടെ മനസ്സിൽ ഇനിയേതു വഴി തിരഞ്ഞെടുക്കുമെന്ന ചോദ്യം ചുറ്റിത്തിരിയുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും കഠിനവും പ്രതിഫലദായകവുമായ ഏഴ് കോഴ്‌സുകളേതൊക്കെയെന്ന് പരിചയപ്പെട്ടാലോ:

1.മെഡിസിൻ 

ഭാവിയിലെ ഡോക്ടർമാരെയും ആരോഗ്യ വിദഗ്ധരെയും രൂപപ്പെടുത്തുന്നു വൈദ്യശാസ്ത്രത്തിലേക്കുള്ള വെല്ലുവിളി നിറഞ്ഞ യാത്ര ആരംഭിക്കുന്നത്, കഠിനമായ പാഠ്യപദ്ധതിയും കർശനമായ പരിശീലനത്തിലൂടെയുമാണ്.

2. എഞ്ചിനീയറിംഗ്

ഗണിതത്തിലും ശാസ്ത്രത്തിലും ശക്തമായ അടിത്തറ ആവശ്യമുള്ള വെല്ലുവിളി നിറഞ്ഞ വിഷയമാണ് എഞ്ചിനീയറിംഗ്. സിവിൽ ഇൻഫ്രാസ്ട്രക്ചർ മുതൽ അത്യാധുനിക സാങ്കേതികവിദ്യ വരെയുള്ള വൈവിധ്യമാർന്ന തൊഴിൽ പാതകളാണ് എഞ്ചിനീയറിംഗ് വാഗ്ദാനം ചെയ്യുന്നത്.

3. ആർക്കിടെക്ചർ 

സർഗ്ഗാത്മകതയും സാങ്കേതിക കൃത്യതയും സംയോജിപ്പിക്കുന്ന നൂതനവും സുസ്ഥിരവുമായ ഘടനകൾ രൂപകൽപ്പന ചെയ്യാൻ വിദ്യാർത്ഥികളെ സജ്ജരാക്കുന്ന പഠനമേഖലയാണ് ആർക്കിടെക്ചർ.

4. നിയമ പഠനം 

വിമർശനാത്മക ചിന്തയും വിശകലന വൈദഗ്ധ്യവും നീതിയെക്കുറിച്ചുള്ള ധാരണയും ആവശ്യമായ പഠനമേഘലയാണ് നിയമ പഠനം. നിയമ വ്യവസ്ഥകളുടെയും സാമൂഹിക മാനദണ്ഡങ്ങളുടെയും സങ്കീർണ്ണതകൾക്കായി അഭിഭാഷകരെ സജ്ജരാക്കാൻ കഠിനമായ പാഠ്യപദ്ധിതി സഹായിക്കുന്ന.

5. ശാസ്ത്രം 

ശുദ്ധമായ ശാസ്ത്ര വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ സൈദ്ധാന്തികവും പരീക്ഷണാത്മകവുമായ മേഖലകളിലേക്ക് ആഴത്തിൽ ആഴ്ന്നിറങ്ങി പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന അടിസ്ഥാന തത്വങ്ങളെക്കുറിച്ച് അഗാധമായ അറിവ് നേടാൻ സാധിക്കുന്നു.

6. മാനേജ്മെൻ്റ് കോഴ്സുകൾ

ബിസിനസ്സ് തന്ത്രങ്ങൾ, ധനകാര്യം, മാനവ വിഭവശേഷിയുടെ മാനേജ്‌മെൻ്റ് എന്നിങ്ങനെ കോർപ്പറേറ്റ് രംഗത്തെ സമർത്ഥരായി മാറാൻ മാനേജ്‌മെൻ്റ് കോഴ്‌സുകൾ വിദ്യാർത്ഥികളെ തയ്യറാക്കുന്നു.

7. സിവിൽ സർവീസ് 

സമകാലിക വിഷയങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ സിലബസും, സമഗ്രമായ പരീക്ഷാ പ്രക്രിയക്കും പേരുകേട്ടതാണ് സിവിൽ സർവീസ്. ഇത് ഇന്ത്യയിലെ ഏറ്റവും കഠിനവും എന്നാൽ അഭിമാനകരവുമായ കരിയർ പാതകളിലൊന്നായി സിവിൽ സർവീസിനെ മാറ്റുന്നു.

0 comments: