2024, ഫെബ്രുവരി 9, വെള്ളിയാഴ്‌ച

ഒന്നാം വര്‍ഷ ഡിഗ്രിക്കാര്‍ക്ക് സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പ്; പ്രതിവര്‍ഷം 10000 രൂപ നിരക്കില്‍ അഞ്ച് വര്‍ഷത്തേക്ക് ആനുകൂല്യം; ഫെബ്രുവരി 15നുള്ളില്‍ അപേക്ഷിക്കണം


 സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ്/ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലും മ്യൂസിക്, സംസ്‌കൃത കോളജുകളിലും 2023-24 അധ്യായന വര്‍ഷം അഡ്മിഷനെടുത്ത ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അവസരം.ഉദ്യോഗാര്‍ഥികള്‍ക്ക് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റായwww.dcescholarship.kerala.gov.in വഴി State Merit Scholarship (SMS) എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 15നാണ് ലാസ്റ്റ് ഡേറ്റ്.

യോഗ്യത

 • പ്ലസ് ടു പരീക്ഷയില്‍ 85 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചവര്‍ക്കാണ് അവസരം. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ നിന്ന് 1:1:1 എന്ന ക്രമത്തിലാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. 
 • വാര്‍ഷിക കുടുംബ വരുമാനം രണ്ടര ലക്ഷം രൂപയ്ക്ക് താഴെയായിരിക്കണം.
 • അപേക്ഷകര്‍ക്ക് ഐ.എഫ്.എസ്.സി കോഡ് സൗകര്യമുള്ള ബാങ്കുകളില്‍ ഏതെങ്കിലും ഒന്നില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

സ്‌കോളര്‍ഷിപ്പ് തുക

പ്രതിവര്‍ഷം 10,000 രൂപയാണ് ആനുകൂല്യമായി ലഭിക്കുക.

മറ്റ് വിവരങ്ങള്‍

തുടര്‍ച്ചയായി 5 വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.

95 ശതമാനവും അതില്‍ അധികവും മാര്‍ക്ക് ഉള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 10,000 രൂപ വരുമാന പരിധി കണക്കാക്കാതെ 1050 വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്നു.

90 ശതമാനവും അതില്‍ അധികവും മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 10,000 രൂപ, രണ്ടര ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ച്‌ 1050 വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്നതാണ്.

അക്കാദമിക യോഗ്യതയില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മറ്റേതെങ്കിലും തരത്തിലുള്ള സ്‌കോളര്‍ഷിപ്പുകളോ, സ്‌റ്റൈപ്പെന്റുകളോ കൈപ്പറ്റുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല.

രേഖകള്‍

 • പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച രജിസ്‌ട്രേഷന്‍ പ്രിന്റൗട്ട്.
 • എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെയും, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
 • അപേക്ഷകന്റെ സ്വന്തം പേരിലുള്ള പാസ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (പേര്, അക്കൗണ്ട് നമ്പര്‍, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ് ഇവ ഉള്‍പ്പെടുത്തിയിരിക്കണം)
 • നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്
 • അപേക്ഷകര്‍ ബി.പി.എല്‍ കുടുംബത്തില്‍പ്പെട്ട അംഗമാണെന്ന് തെളിയിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി/ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ്
 • വരുമാന സര്‍ട്ടിഫിക്കറ്റ്.
 • യോഗ്യത പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
 • ആധാര്‍ കാര്‍ഡിന്റെ കോപ്പി.
.എങ്ങനെ അപേക്ഷിക്കാം :-

സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കുക:

 • ആദ്യം നിങ്ങൾ താഴെ കാണുന്ന APPLY NOW  എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 
അപ്പോൾ വിദ്യാർത്ഥികൾ ഇങ്ങനെയൊരു  പേജിലേക്ക് പോകും.

 
ഇതിൽ  STATE MERIT SCHOLARSHIP ക്ലിക്ക് ചെയ്യുക
 • നേരത്തെ വേറെ ഏതെങ്കിലും സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിൻറെ വിവരങ്ങൾ വച്ച് ലോഗിൻ ചെയ്യാവുന്നതാണ്.
 • അല്ലെങ്കിൽ  New Registration എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകി Submit ചെയ്യുക.
 • അപ്പോൾ തുറന്നുവരുന്ന സ്കോളർഷിപ്പ് പേജിൽ (SJMS) ടാബിൽ ക്ലിക്ക് ചെയ്യുക.
 • വാർഷികവരുമാനം പൂരിപ്പിക്കുക.
 • SC/ST കാറ്റഗറിയോ OBC യോ PH ഓ ആണ് എങ്കിൽ എങ്കിൽ ആ വിവരങ്ങൾ സെലക്ട് ചെയ്യുക.
 • കലാ കായിക മേഖലകളിൽ മികവു തെളിയിച്ചിട്ടുണ്ട് എങ്കിൽ ആ വിവരങ്ങൾ സെലക്ട് ചെയ്യുക.
 • ഇത്രയും ചെയ്ത ശേഷം Submit എന്നതിൽ ക്ലിക്ക് ചെയ്യുക.
 • ശേഷം view/print application ൽ ക്ലിക്ക് ചെയ്തു രജിസ്ട്രേഷൻ ഫോം പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
 • ഈ പ്രിൻറ് ഔട്ടും മേൽപ്പറഞ്ഞ രേഖകളും ചേർത്ത് സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
സ്ഥാപന മേധാവികൾ ചെയ്യേണ്ടത്-
 • സമർപ്പിച്ചിരിക്കുന്ന പ്രിൻറ് ഔട്ടും രേഖകളും സ്ഥാപനമേധാവി വിശദമായി പരിശോധന നടത്തേണ്ടതാണ്.  ശേഷം സാധുവായ അപേക്ഷകൾ ഓൺലൈൻ വഴി അപ്പ്രൂവ് ചെയ്യണം.
 • അപ്പ്രൂവ് ചെയ്ത അപേക്ഷകളും അത് സംബന്ധിച്ച രേഖകളും അതാത് സ്കൂളുകളിൽ തന്നെ സൂക്ഷിക്കേണ്ടതാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഇൻസ്പെക്ഷൻ ടീം ആവശ്യപ്പെടുന്ന പക്ഷം ഇത് അവർക്കുമുന്നിൽ ഹാജരാക്കേണ്ടതാണ്.
 • മേൽ പ്രസ്താവിച്ച കാര്യങ്ങളിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ സ്ഥാപനമേധാവി മാത്രമായിരിക്കും ഉത്തരവാദി.

OFFICIAL WEBSITE:  .https://www.dcescholarship.kerala.gov.in

ഓര്‍ത്തിരിക്കേണ്ട തീയതികള്‍

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 15.

പ്രിന്റ്‌ഔട്ട് സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ട തീയതി: ഫെബ്രുവരി 16.

സ്ഥാപന മേധാവികള്‍ ഓണ്‍ലൈന്‍ വഴി വെരിഫിക്കേഷന്‍ നടത്തേണ്ട അവസാന തീയതി: ഫെബ്രുവരി 18.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8921679554 ല്‍ ബന്ധപ്പെടുക.

0 comments: