ഐഐടി, ഐഐഎം, ഐഐഎസ്‌സി തുടങ്ങിയ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കായി സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഈ സ്കോളർഷിപ്പ് പിജി, പിഎച്ച്ഡി കോഴ്സുകളിൽ പഠിക്കുന്ന ക്രിസ്ത്യൻ, പാഴ്സി വിദ്യാർഥികൾക്ക് ലഭ്യമാണ്. യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി/ബിഇ/ബിടെക്) കുറഞ്ഞത് 55% മാർക്ക് നേടിയിരിക്കണം.
ഐഐടി, ഐഐഎം, ഐഐഎസ്‌സി എന്നിവിടങ്ങളിൽ രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദ (പോസ്റ്റഗ്രാജ്വേറ്റ്) പ്രോഗ്രാമുകൾ പഠിക്കുന്ന ഒന്നാം, രണ്ടാമത്തെ വർഷ വിദ്യാർഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. അതുപോലെ, ഐഎംഎസ്സി കോഴ്സുകളുടെ ഒന്നാം, രണ്ടാം, മൂന്നാം, നാലാം, അഞ്ചാം വർഷ വിദ്യാർഥികളും ഈ സ്കോളർഷിപ്പിന് അർഹരാണ്.
ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മുൻഗണന നൽകും. ബിപിഎൽ അപേക്ഷകരില്ലെങ്കിൽ, കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപവരെ ഉള്ള എപിഎൽ വിഭാഗക്കാരെയും പരിഗണിക്കും. പെൺകുട്ടികൾക്കായി 50% സ്കോളർഷിപ്പ് സംവരിച്ചിരിക്കുന്നു.
അപേക്ഷകൾ ഡിസംബർ 5 നകം സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in, ഫോൺ: 0471 2300524, 0471 2302090.
0 comments: