2020, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

Kerala SSLC Examination Question Paper 2020-2021


 

DOWNLOAD PART B

DOWNLOAD PART C

കേരള ബോർഡ്  S.S.L.C 2020-21  സിലബസും പാഠപുസ്തകങ്ങളും

S.S.L.C 2020-21 

കോവിഡ്-19 സാഹചര്യത്തിൽ ക്ലാസ് മുറികളിലെ സംവേദനാത്മക പഠനത്തിനുള്ള അവസരം  ഈ വർഷം വിദ്യാർഥികൾക്ക്   നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിലെ ആദ്യ കടമ്പ കടക്കാൻ വ്യക്തമായ മാർഗദർശനം ഇല്ലാതെ പോകുന്നു. ഈ അവസരത്തിൽ കൃത്യമായി സിലബസ്സ് മനസ്സിലാക്കി പാഠപുസ്തകങ്ങൾ ഓൺലൈനായി ലഭ്യമാക്കി കേന്ദ്രബിന്ദുവിൽ ഉറച്ചു നിന്നുള്ള പഠനമാണാവശ്യം. 

വിദ്യാർഥികൾക്കെല്ലാവർക്കും പഠനം സുഖകരമാക്കുന്നതിന്റെ ഭാഗമായി  
കേരള ബോർഡ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റായ kbpe.org യിൽ 2020-21 അധ്യയനവർഷത്തിലേക്കുള്ള പൂർണമായ  സിലബസ്സ് പി.ഡി.എഫ്. രൂപത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

കൃത്യമായ സിലബസ്സ്  അറിയുക വഴി വിദ്യാർഥികൾക്ക് വ്യക്തമായ സ്റ്റഡി പ്ലാൻ തയ്യാറാക്കാനും സ്മാർട്ട് സ്റ്റഡി നടത്തി തിളക്കമാർന്ന വിജയം കരസ്ഥമാക്കാനും കഴിയുന്നു.

SSLC 2020-21 

സയൻസ്

നല്ല പരിശീലനവും ലോജിക്കലായി ചിന്തിച്ച് ഉത്തരങ്ങളിലെത്തുക എന്നതുമാണ് ഈ വിഷയത്തിനാവശ്യം. സിലബസ്സ് മനസ്സിലാക്കിയ ശേഷം ദിവസവും രണ്ട് മണിക്കൂറെങ്കിലും ഈ വിഷയങ്ങൾക്ക് മാറ്റിവെയ്യക്കുക. പാഠപുസ്തകത്തിനു പുറമേ പഠനസഹായികളും ഉൾപ്പെടുത്തി പഠിക്കുക.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്ന് സമകാലിക പ്രാധാന്യമുള്ള വിഷയങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 

 മാത്തമാറ്റിക്സ് 

കൃത്യതയും പരിശീലനവും ഏറ്റവുമധികം വേണ്ട വിഷയമാണിത്.

ഫോർമുലകളും അവയുടെ ഉപയോഗങ്ങളും കൃത്യമായി പരിശീലനത്തിലൂടെ അറിയണം.

ഇതിനായി കഴിഞ്ഞ വർഷങ്ങളിലെ ചോദ്യ പേപ്പറുകൾ ചെയ്ത് പഠിക്കണം. ചോദ്യങ്ങൾ എത്തരത്തിൽ വരാം എന്നതിന്റെ വ്യക്തമായ രൂപരേഖ അപ്പോൾ മനസ്സിലാകും.

പരിശീലനത്തിന്റെ അടുത്ത ഘട്ടം മാതൃകാ ചോദ്യപ്പേപ്പറുകൾക്ക് ഉത്തരമെഴുതി ശീലിക്കുക എന്നതാണ്. ഇതിലൂടെ പഠന നിലവാരം എവിടെ എത്തിനില്ക്കുന്നു എന്ന് മനസ്സിലാക്കാനാവും. 

സിലബസ്സ് ഗ്രാഹ്യത്തിനും മാർക്കിങ് രീതിയുമൊക്കെ അറിയുന്നതിന് മാതൃകാ ചോദ്യപ്പേപ്പറുകൾ സഹായകമാണ്.


സോഷ്യൽ സയൻസ്

കാര്യങ്ങൾ ഓർമ്മയിൽ സൂക്ഷിക്കുക എന്നതാണ് ഈ വിഷയത്തിനാവശ്യം. വിശദാംശങ്ങളും തീയതികളും വർഷങ്ങളുമെല്ലാം പരീക്ഷാ വരെയെങ്കിലും മനസ്സിലുണ്ടാവണം. 

കൃത്യമായ ഇടവേളകളിൽ റിവിഷൻ നടത്തുക എന്നത് മാത്രമാണ് വസ്തുതകൾ ഓർമ്മയിൽ സൂക്ഷിക്കാൻ അനുയോജ്യം.

ഓരോ ആഴ്ചയിലെയും പഠനശേഷം അതാത് ആഴ്ചയുടെ അവസാനത്തിൽ വീണ്ടും പഠിച്ചത് റിവൈസ് ചെയ്യുക.

21 ദിവസത്തെ ഇടവേളക്കുള്ളിൽ തന്നെ റിവൈസ് ചെയ്തിരിക്കാൻ ശ്രദ്ധിക്കുക.

പരീക്ഷയ്ക്ക് ഒരു മാസം മുമ്പു തന്നെ ഈ വിഷയം പൂർണമായി പഠിച്ച് റിവിഷനു മാത്രമായി മാറ്റിവെക്കുക. 

ഇംഗ്ലീഷ്

ഈ വിഷയം പഠിക്കാൻ മുതിരുമ്പൊൾ വിദ്യാർഥികൾ മനസ്സിലാക്കേണ്ട പ്രധാന കാര്യം ഇതിനു നിശ്ചയിച്ചുറപ്പിച്ച സിലബസ്സ് ഇല്ലെന്നതാണ്. 

എഴുത്തിലും വായനയിലുമുള്ള പരിജ്ഞാനമാണ് ഈ വിഷയത്തിന്റെ അളവു കോൽ. 

തുടർച്ചയായ വായനയിലൂടെയും എഴുതി ശീലിക്കൈന്നതിലൂടെയും ഈ കഴിവുകൾ ആർക്കും സുഗമമായി വളർത്താൻ സാധിക്കുന്നതാണ്. 

കേരള S.S.L.C മാർക്കിങ് സ്കീം & എക്സാം പാറ്റേൺ

സിലബസ്സ് അറിഞ്ഞുകഴിഞ്ഞാൽ അടുത്തതായി മനസ്സിലാക്കേണ്ടത് മാർക്കുകളുടെ വിതരണം എങ്ങനെയാണെന്നാണ്. പരീക്ഷ എത്തരത്തിലാണെന്ന് ബോധ്യമായാൽ അതിനെ അഭിമുഖീകരിക്കുക എളുപ്പമാണ്. 
  • ഇംഗ്ലീഷ് : 80 മാർക്ക് 37 ചോദ്യങ്ങളിൽ നിന്ന്.  പരീക്ഷാ സമയം- 2.5 മണിക്കൂർ
  • ഹിന്ദി : 40 മാർക്ക് 19 ചോദ്യങ്ങളിൽ നിന്ന്.  പരീക്ഷാ സമയം- 1.5 മണിക്കൂർ
  • മാത്സ് : 80 മാർക്ക് 29 ചോദ്യങ്ങളിൽ നിന്ന്.  പരീക്ഷാ സമയം - 2.5 മണിക്കൂർ
  • സോഷ്യൽ സയൻസ് : 80 മാർക്ക് 25 ചോദ്യങ്ങളിൽ നിന്ന്.    പരീക്ഷാസമയം-2.5 മണിക്കൂർ.
  • ഫിസിക്സ് : 40 മാർക്ക് 20 ചോദ്യങ്ങളിൽ നിന്ന്. പരീക്ഷാസമയം- 1.5 മണിക്കൂർ.
  • കെമിസ്ട്രി : 40 മാർക്ക് 20 ചോദ്യങ്ങളിൽ നിന്ന്.  പരീക്ഷാ സമയം- 1.5 മണിക്കൂർ
  • ബയോളജി : 40 മാർക്ക് 23 ചോദ്യങ്ങളിൽ നിന്ന്. പരീക്ഷാ സമയം- 1.5 മണിക്കൂർ.
 
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ 15 നു ശേഷം തുറക്കുന്നതു സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങൾക്ക് സ്വമേധയാ കൈക്കൊള്ളാമെന്ന് കേന്ദ്രം നിർദ്ദേശം പുറപ്പെടുവിച്ചു എങ്കിലും അടുത്ത കാലത്തൊന്നും ക്ലാസ് മുറികൾ പഴയ പോലെ സജീവമാകില്ല. സ്കൂളുകൾ തുറന്നു വരുന്നത് കാത്തിരിക്കുന്നതിനു പകരം ഈ അധ്യയന വർഷത്തെഷത്തിലേക്കുള്ള ചിട്ടയായ പഠനം ഉടൻ തന്നെ ആരംഭിക്കുകയാണ് ചെയ്യേണ്ടത്. കോവിഡ് കേസുകൾ ദിനം തോറും 8000 ത്തിൽ കവിയുന്ന സ്ഥിതിയിൽ, വീട്ടിലിരുന്നുള്ള കാര്യക്ഷമമായ പഠനത്തിനും നാം ഊന്നൽ നല്കേണ്ടതുണ്ട്. 

എല്ലാ തരം വിദ്യാഭ്യാസ അറിയിപ്പുകൾക്കും സഹായങ്ങൾക്കുമായി ഈ വെബ്സൈറ്റ് സന്ദർശിക്കാം. ഈ ബ്ലോഗിലെ കാര്യങ്ങൾ സംബന്ധിച്ച് സംശയങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ താഴെ കമന്റ് ചെയ്ത് അറിയിക്കാവുന്നതാണ്.


0 comments: