2020, ഡിസംബർ 29, ചൊവ്വാഴ്ച

നിയമസഭാ തിരഞ്ഞെടുപ്പ് ;വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് കുറിച്ച് കൂടുതൽ അറിയാം



 സ്ഥിരമായി വോട്ട് ചെയ്തിരുന്നതും തിരിച്ചറിയൽ കാർഡ് ഉള്ളതുമായ പലർക്കും ഇക്കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്തുകൊണ്ടെന്നാൽ വോട്ടർപട്ടികയിൽ പേര് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്.  വോട്ടർപട്ടികയിൽ ഓരോ വ്യക്തിയുടെയും പേരുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് ഓരോ വോട്ടറുടെയും ഉത്തരവാദിത്വം ആണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനുകൾ അഭിപ്രായപ്പെടുന്നത്.

 നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത കൊണ്ടിരിക്കെ വോട്ടർപട്ടികയിൽ പേര് ഇല്ലാതെ പോകുന്ന സാഹചര്യം ഇനിയും ഉണ്ടായേക്കാം അതിനാൽ പേരുണ്ടോ എന്ന് ഉറപ്പാക്കാനും പുതിയതായി പേര് ചേർക്കാനും  കൂടിയുള്ള ഒരു അവസരമാണിത്.

 ഈ കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ പലർക്കും വിനയായത് ഏറ്റവും ഒടുവിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നതിനാൽ വോട്ടർപട്ടികയിൽ പേര് ഉണ്ടാകുമെന്ന് തെറ്റായ വിശ്വാസമാണ്. നിയമസഭ -ലോക്സഭാ തിരഞ്ഞെടുപ്പ്കളും തദ്ദേശഭരണ തെരഞ്ഞെടുപ്പും രണ്ട്  തിരഞ്ഞെടുപ്പ് കമ്മീഷനുകൾ ആണ് നടത്തുന്നതെന്ന പോലെ വോട്ടർപട്ടികകളും വ്യത്യസ്തമാണ് എന്നാ അറിഞ്ഞിരിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഒരു പട്ടികയിൽ പേരുണ്ട് എന്നതുകൊണ്ട് മറ്റൊന്നിൽ ഉണ്ടാവണമെന്നില്ല.
 തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാനും ഇല്ലെങ്കിൽ പേര് ചേർക്കാനും അവസാനനിമിഷത്തിൽ സംസ്ഥാന കമ്മീഷൻ അവസരം നൽകിയിരുന്നു കണക്കിലെടുക്കാതെ തങ്ങളുടെ പട്ടികയിൽ ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു പലർക്കും വോട്ട് ചെയ്യാൻ സാധിച്ചിട്ടില്ല.വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് ഓരോ വോട്ടും തങ്ങളുടെ മൗലികാവകാശങ്ങളിൽ പെട്ട ഒന്നാണെന്നും മനസ്സിലാക്കേണ്ടത് വോട്ടറുടെ ഉത്തരവാദിത്വമാണ്.

 വോട്ടർ കാർഡ് ഉണ്ടായിട്ട് മാത്രം കാര്യമില്ല

 വോട്ടർ തിരിച്ചറിയൽ കാർഡ് ഉണ്ട് എന്ന് ആത്മവിശ്വാസം ഉണ്ടായിട്ട് കാര്യമില്ല അതുകൊണ്ടുതന്നെ വോട്ടർപട്ടികയിൽ പേര് ഉണ്ടാകണമെന്ന് നിർബന്ധമില്ല. ഒരു വ്യക്തി ആറുമാസത്തിൽ കൂടുതലായി സ്ഥലത്ത് ഇല്ലെങ്കിൽ ഇയാളെ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യപ്രകാരം ആർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സമീപിക്കാവുന്നതാണ്. എന്നാൽ ബന്ധപ്പെട്ട വോട്ടർക്ക് നോട്ടീസ് നൽകിയ ശേഷം ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർ രേഖകൾ പരിശോധിക്കുകയും ഹിയറിങ് നടത്തുകയോ വേണം. ഹിയറിങ് സമയത്ത് വോട്ടർ ഹാജരായി കൃത്യമായ മറുപടിയും രേഖകളും സമർപ്പിച്ചില്ലെങ്കിൽ പട്ടികയിൽനിന്ന് പുറത്താക്കുന്നതാണ്.

 തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ അനേകം സ്ത്രീകൾ ഇക്കാര്യത്തിൽ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. ഇങ്ങനെ എതിർ രാഷ്ട്രീയ കക്ഷികൾ വോട്ടർപട്ടികയിൽ നീക്കം ചെയ്യിച്ച വാർത്തകൾ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വ്യാപകമായി ഉയർന്നതാണ്. വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടിലേക്ക് പോയി എന്ന് കാരണത്തിൽ ആണ് അനേകം സ്ത്രീകളും വോട്ടർപട്ടികയിൽ നിന്ന് പുറത്ത് ആയിട്ടുള്ളത് എന്നാൽ ഭർത്താവിന്റെ നാട്ടിലെ വോട്ടർപട്ടികയിൽ ഇവരുടെ പേരില്ല താനും.


 പേര് ചേർക്കാൻ ആവശ്യമായ രേഖകൾ


  1.  എസ്എസ്എൽസി സർട്ടിഫിക്കറ്റ്
  2.  ആധാർ കാർഡ്
  3.  വീട്ടുനമ്പർ
  4.  റേഷൻ കാർഡ്
  5.  ഫോൺ നമ്പർ
  6.  ബൂത്ത് നമ്പർ
  7.  വീട്ടിലെ ആരുടെയെങ്കിലുമോ  അല്ലെങ്കിൽ അയൽവാസിയുടെയോ വോട്ടർ തിരിച്ചറിയൽ കാർഡ്.
  8. ഫോട്ടോ.

നിയമസഭ തിരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ട അവസാന തീയതി

 നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു കൊണ്ടിരിക്കെ വോട്ടർപട്ടികയിൽ പേര് ഇല്ലാതെ പോകുന്ന സാഹചര്യം ഇനിയും ഉണ്ടായേക്കാം.അതിനാൽ പേരുണ്ടോ എന്ന് ഉറപ്പുവരുത്താനും പുതുതായി പേര് ചേർക്കാൻ കൂടിയുള്ള ഒരു അവസരവും  കൂടിയാണിത്.

 വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്കും കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് വീണ്ടും പേര് ചേർക്കാൻ കൂടിയുള്ള അവസരമാണിത്.നേരിട്ടും അക്ഷയ സെന്റർ വഴിയും തന്നിരിക്കുന്ന വെബ്സൈറ്റിലൂടെ വോട്ടർപട്ടികയിൽ പേര് ചേർക്കാവുന്നതാണ്. തിരുത്തൽ, പേര് നീക്കം ചെയ്യൽ എന്നിവയ്ക്കും ഈ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.ഇതിനായി തന്നിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.https://voterportal.eci.gov.in/

 മെയ് മാസത്തിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഓൺലൈനായി ബൂത്ത് തലമനുസരിച്ച് പരിശോധിക്കാം. ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.

http://ceo.kerala.gov.in/electoralrolls.html

 തിരിച്ചറിയൽ കാർഡ് നഷ്ടപ്പെട്ടവർക്കും കാർഡിൽ പുതിയ ഫോട്ടോ ചേർക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.2021 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നത് അടിസ്ഥാനമാക്കിയാണ് ഈ മാസം (December )31 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത്.

രാഷ്ട്രീയ കക്ഷികളുടെ സഹകരണം തേടി കമ്മീഷൻ

സംസ്ഥാനത്ത് മികച്ചരീതിയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കൽ നടപടികൾ പുരോഗമിക്കുകയാണ്. കോവിഡ് സാഹചര്യത്തിൽ കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കാത്തതിനാൽ യുവ വോട്ടർമാരെ പട്ടികയിൽ ചേർക്കുന്നത് അല്പം വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ബൂത്ത് ലെവൽ അസിസ്റ്റന്റ്മാർ മുഖേന പരമാവധി അപേക്ഷകൾ ശേഖരിച്ച് നൽകാനാണ് രാഷ്ട്രീയകക്ഷികളോട് അധികൃതരുടെ അഭ്യർത്ഥന.

 യുവ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താൻ ഓരോ പ്രദേശത്തെയും രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ സഹകരണം വേണം എന്ന് നിരീക്ഷക പിങ്കു ബിസ്വാൾ അഭ്യർത്ഥിച്ചു.  വോട്ടർ പട്ടിക പുതുക്കൽ സമഗ്രമാകണമെങ്കിൽ രാഷ്ട്രീയ പ്രവർത്തകരുടെ സഹകരണം കൂടിയേ തീരൂ എന്നും അത് അനിവാര്യമാണെന്നും അവർ പറഞ്ഞു. കമ്മീഷന്റെ നിർദ്ദേശപ്രകാരം ഫീൽഡ് തല പരിശോധന നടത്തുമെന്നും അവർ പറഞ്ഞു.













0 comments: