2020, ഡിസംബർ 30, ബുധനാഴ്‌ച

ജനുവരി ഒന്നു മുതൽ വാട്സ്ആപ്പ് ലഭിക്കില്ല; കൂടുതൽ അറിയാം

 


 പുതുവർഷം മുതൽ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് സർവീസ് നഷ്ടപ്പെട്ടിരിക്കും.വാട്സാപ്പിന്റെ പുതിയ തീരുമാനം പലരെയും ദുഃഖത്തിൽ ആക്കുന്നതാണ്.2021 ജനുവരി 1 മുതലാണ് വാട്സാപ്പ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. ചില പഴയ ഫോണുകൾക്കുള്ള വാട്സ്ആപ്പ് പിന്തുണ വാട്സ്ആപ്പ് പിൻവലിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. വാട്സാപ്പിലെ പുതിയ പ്രഖ്യാപനം ആരെയൊക്കെയാണ് സാരമായി ബാധിക്കുക എന്നതിനെ കുറിച്  നമുക്ക് കൂടുതൽ അറിയാം.

 ഇത്തരമൊരു തീരുമാനവുമായി വാട്സ്ആപ്പ് രംഗത്ത് വരുന്നത് ഇത് ആദ്യമായിട്ടല്ല. ഒന്നും ഇതുപോലെ നടപടി പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും പഴയ ഉപകരണങ്ങളുടെ ചില ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ തുടർന്നും വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.ഇതൊക്കെ തന്നെ ആണെങ്കിലും 2021 ജനുവരി ഒന്നുമുതൽ ചില ഉപഭോക്താക്കൾക്ക് ശാശ്വതമായി വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയില്ല.

ഐഫോണുകളുടെ പഴയ മോഡലുകളിൽ വാട്സ്ആപ്പ് സർവീസ് പുതുവർഷം മുതൽ ഉപയോഗിക്കാൻ കഴിയില്ല. ഇതനുസരിച്ച് ഐഒഎസ്9(iOs9) നേക്കാൾ പഴയ സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന ഐ ഫോണുകൾക്കുള്ള പിന്തുണ ഇത്തവണ വാട്സ്ആപ്പ് ഉപേക്ഷിക്കുകയാണ്.പുതിയ പ്രഖ്യാപനം അർത്ഥമാക്കുന്നതെന്തെന്നാൽ ഐഫോൺ 4 മോഡലുകൾക്കായി പുതുവർഷം തുടങ്ങുന്നതോടുകൂടി വാട്സ്ആപ്പ് സർവീസ് ലഭിക്കില്ല എന്നതാണ്.ഐഫോൺ 4S ,5, 5S, 5C,6, 6S തുടങ്ങിയവയെല്ലാം iOs9 ലേക്ക്  അപ്ഡേറ്റ് ചെയ്യാൻ കഴിയും. അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ അവർക്ക് വാട്സ്ആപ്പ് സർവീസ് ലഭിക്കുന്നതാണ്.

 ഐഫോണുകളെ മാത്രമല്ല ആൻഡ്രോയ്ഡ് ഉപഭോക്താക്കളെയും വാട്സ്ആപ്പ് മറന്നിട്ടില്ല. ആൻഡ്രോയ്ഡ് 4.0.3 അല്ലെങ്കിൽ അതിൽ പഴയതോ ആയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ ഇനിമുതൽ വാട്സ്ആപ്പ് സർവീസ് ഉപയോഗിക്കാൻ കഴിയില്ല.അതുപോലെ തന്നെ അത്തരം ഫോണുകളിലെ പഴയ ചാറ്റുകൾ നിലനിർത്തണമെങ്കിൽ ഉപഭോക്താക്കൾ 2021 ജനുവരി ഒന്നിന് മുമ്പായി ചാറ്റുകൾ ബേക്കപ്പ് ചെയ്യേണ്ടതാണ്. ബാക്കപ്പ് ചെയ്യുന്നതിനു പുറമേ ഉപഭോക്താക്കൾക്ക് ഈ സന്ദേശമയയ്ക്കൽ ആപ്ലിക്കേഷൻ ഉപയോഗിക്കണമെങ്കിൽ അതിനനുസരിച്ചുള്ള ഫോണുകളും തിരയേണ്ടതായി വരും.

 ഐഫോൺ ഉപകരണങ്ങളിലേക്ക് സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്നതിന് സെറ്റിംഗ്സിലെ ജനറൽ എന്നതിൽ പോയി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ക്ലിക്ക് ചെയ്യുക.ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏത് പതിപ്പാണ് എന്നും അവർക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയുമോ എന്നും അറിയാൻ  സാധിക്കുന്നതാണ്. ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് അവരുടെ സെറ്റിംഗ്സിൽ ഫോണിനെക്കുറിച്ചുള്ള വിഭാഗത്തിൽ കണ്ടെത്താൻ കഴിയും.

 വാട്സ്ആപ്പ്ലേക്കുള്ള ആക്സസ് നഷ്ടപ്പെടുന്ന ചില ജനപ്രിയ ഫോണുകളിൽ എച്ച്ടിസി സെൻസേഷൻ,സാംസങ് ഗൂഗിൾ നെക്സസ് എസ്‌, സോണി എറിക്‌സണ്‍ എക്‌സ്പീരിയ ആര്‍ക്ക്, എല്‍ജി ഒപ്റ്റിമസ് 2 എക്‌സ്, സാംസങ് ഗാലക്‌സി എസ് ഐ 9000, എച്ച്ടിസി ഡിസയര്‍ എസ്, തുടങ്ങിയ ഫോണുകളും ഉൾപ്പെട്ടിട്ടുണ്ട്.  ഇവയൊന്നും ജനുവരി ഒന്നുമുതൽ വാട്സ്ആപ്പും ആയി പൊരുത്തപ്പെട്ട് പോകുന്നതല്ല.ഇതിന് പുറമെ 2021 ഫെബ്രുവരി മുതൽ വാട്സ്ആപ്പ് പുതിയ നിബന്ധനകൾ പുറത്തിറക്കുമെന്നും റിപ്പോർട്ടുണ്ട്.0 comments: