കുട്ടികളുടെ നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ നിന്ന് എടുക്കുകയും കാണുകയും ചെയ്യുന്നവരെ പിടികൂടാൻ ആണ് പി ഹണ്ട് റെയ്ഡ് ആരംഭിച്ചിരിക്കുന്നത്. ചൈൽഡ് പോണോഗ്രാഫി യും ഇതിന്റെ ദുരുപയോഗവും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനവ്യാപകമായി പരിശോധനകൾ നടന്നുവരുന്നത്. ചൈൽഡ് പോണോഗ്രാഫിക്ക് ഒരു പരിധി വരെ തടയിടാൻ കഴിയുമെന്നാണ് ഈ റെയ്ഡിന്റെ ലക്ഷ്യം. ഇത്തരം ദൃശ്യങ്ങൾ ഇന്റർനെറ്റിൽ നിന്നും കാണുന്നവരെയും ഡൗൺലോഡ് ചെയ്ത ദൃശ്യങ്ങൾ കൈമാറുന്നവരെയും കണ്ടെത്തിയാണ് പോലീസ് നടപടി. ഇന്റർ പോളുമായി സഹകരിച്ചാണ് കേരള പോലീസ് പി ഹണ്ട് നടത്തിയത്. സാമൂഹിക മാധ്യമങ്ങൾ വഴിയും ഓൺലൈൻ വഴിയും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി പോലീസ് പരിശ്രമിക്കുന്നുണ്ട്.
പോലീസിന്റെ പി ഹണ്ടിൽ നിന്നും രക്ഷപ്പെടാൻ ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ. കുട്ടികളുടെ അശ്ലീലചിത്രം ഓ വീഡിയോ കാണുക, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുക പ്രചരിപ്പിക്കുക, ചൈൽഡ് പോണോഗ്രാഫി,ചൈൽഡ് സെക്സ് എന്നീ വാക്കുകൾ തിരയുക. നമ്മുടെ വൈഫൈ ഉപയോഗിച്ച് മറ്റാരെങ്കിലും ഇത്തരം വാക്കുകൾ തിരയുന്നതും കുറ്റകരമാണ്. ഇതിനായി പ്രത്യേക തരം ശിക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും നൽകേണ്ടതായി വരും. നല്ലൊരു നാളേക്കായ് നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനും നാമോരോരുത്തരും കരുതലോടെ മുന്നോട്ട് പോവുക.
0 comments: