2021, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

കേരള ഒ.ബി.സി പ്രീ -മെട്രിക് സ്കോളർഷിപ് 2021 -ഒന്നാം ക്ലാസ് മുതൽ 10 ക്ലാസ് വരെ ഉള്ള വിദ്യാർഥികൾക്കു -6000 രൂപ വരെ കിട്ടും -OBC Pre-Metric Scholarship -Apply Now-Application Process

                                    


50% കേന്ദ്രസഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിന് 2021-22 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യതകൾ

  • സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളിൽ (ഒ.ബി.സി) ഉൾപ്പെട്ട വിദ്യാർത്ഥികളെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുന്നത്.
  • ന്യൂനപക്ഷ സ്കോളർഷിപ്പിന് പരിഗണിക്കുന്നതിനാൽ ന്യൂനപക്ഷ വിഭാഗങ്ങളും, പട്ടികജാതി വിദ്യാർത്ഥികൾക്ക് സമാനമായ ആനുകൂല്യം അനുവദിക്കുന്നതിനാൽ ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികളും, സൂചന 2 സർക്കാർ ഉത്തരവ് പ്രകാരം ഒ.ഇ.സി-യ്ക്ക് സമാനമായ വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ 30 സമുദായങ്ങളിലെ വിദ്യാർത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.
  • ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികൾ മാത്രമേ അപേക്ഷിക്കുവാൻ പാടുള്ളൂ. ഏത് വകുപ്പ് വഴി സ്കോളർഷിപ്പ് ലഭിക്കുന്നവരായാലും ഒരു കുടുംബത്തിൽ ആകെ 2 പേർക്ക് മാത്രമേ അർഹതയുള്ള
  • രക്ഷിതാവിന്റെ വാർഷിക വരുമാനം 2,50,000/- രൂപയിൽ അധികരിക്കരുത് .
ആവശ്യമായ രേഖകൾ
  • സ്കൂൾ പ്രവേശന സമയത്ത് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവരും, പിന്നീട് മതപരിവർത്തനം നടത്തിയിട്ടുള്ളവരും അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ് ഹാജരാകേണ്ടതാണ്.
  • നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറം പൂരിപ്പിച്ച് സ്കൂൾ പ്രധാനാധ്യാപകനെ ഏൽപ്പിക്കേണ്ടതാണ്.(2021-22 വർഷത്തേക്കുള്ള അപേക്ഷാഫാറത്തിന്റെ മാതൃക www.bcddkerala.gov.inwww.egrantz.kerala.gov.in എന്നീ വെറ്റുകളിലും, എല്ലാ സ്കൂളുകളിലും ലഭ്യമാണ്.ഫോട്ടോസ്റ്റാറ്റ് ഉപയോഗിക്കാവുന്നതാണ്)
  • വാർഷിക വരുമാനം തെളിയിക്കുന്നതിന് വില്ലേജ് ആഫീസറിൽ നിന്നും ഇ-ഡിസ്ട്രിക് പോർട്ടൽ മുഖന് ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
  • രക്ഷിതാക്കൾ സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ സാലറി സർട്ടിഫിക്കറ്റ് കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
  • തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടിലേക്കാണ് സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്. ആയതിനാൽ സ്കോളർഷിപ്പിനായി അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികളും അവരവരുടെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങൾ  നിർബന്ധമായും അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതാണ്. ബാങ്ക് പാസ്ബുക്കിൻ്റെ അക്കൌണ്ട് നമ്പർ ഉൾപ്പെടുന്ന ഭാഗത്തിന്റെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.

അപേക്ഷകൾ സ്കൂളുകളിൽ സ്വീകരിക്കുന്ന ആവസാന തീയതി - 30.09.2021 അവസാന തീയതിക്കുശേഷം ലഭിക്കുന്നതോ, അപൂർണ്ണമോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.

Application Form 

             
              

0 comments: