2021, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

ഒ.ബി.സി ,വിദ്യാർഥികൾക്കു പോസ്റ്റ് -മെട്രിക് സ്കോളർഷിപ്-15000 രൂപ കിട്ടും 2021-22 അപ്ലിക്കേഷൻ -OBC Post-Metric Scholarship for CA,CMA,CS students-Application Process

                               


സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽ ഉൾപ്പെട്ട, ചാർട്ടേഡ് അക്കൌണ്ടന്റ്/ കോസ്റ്റ് & മാനേജെന്റ് അക്കൌണ്ടന്റ്/കമ്പനി സെക്രട്ടറി (ഫൌണ്ടേഷൻ ഒഴികെ) കോഴ്സുകൾക്ക് പഠിക്കുന്ന, കുടുംബവാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കാത്ത വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് (100% കേന്ദ്രസഹായം) അപേക്ഷ ക്ഷണിക്കുന്നു . www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്

യോഗ്യതകൾ

  • കേരള സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെട്ട സമുദായ അംഗമായിരിക്കണം.
  • അപേക്ഷകർ കേരളീയരായിരിക്കണം.
  • കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. 
  • മറ്റേതെങ്കിലും സർക്കാർ പദ്ധതികൾ പ്രകാരം സ്കോളർഷിപ്പ്/സ്റ്റൈപന്റ്/ വിദ്യാഭ്യാസാനുകൂല്യം ലഭ്യമാകുന്നവർ ഈ പദ്ധതി പ്രകാരം അപേക്ഷിക്കുവാൻ അർഹരല്ല. കോളേജ് വിദ്യാഭ്യാസ വകുപ്പ്/ന്യനപക്ഷ ക്ഷേമ വകുപ്പ് മുഖേന സ്കോളർഷിപ്പിന് അപേക്ഷിച്ചിട്ടുള്ള ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.
  • ഒരേ കുടുംബത്തിലെ രണ്ടിലധികം ആൺകുട്ടികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നതല്ല.
  • അപേക്ഷകർ 2021-22 വർഷം Intermediate, Final കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്തവരും, സംസ്ഥാനത്തിനകത്തുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്നവരും ആയിരിക്കണം . 2021 നു മുൻപുള്ള വർഷങ്ങളിൽ CA,CMA,CS കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളും ഈ പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭ്യമായവരും, അപേക്ഷിച്ചിട്ടു കിട്ടാത്തവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. 
  • CA,CMA,CS ഫൌണ്ടേഷൻ കോഴ്സുകൾക്ക് യാതൊരു കാരണവശാലും സ്കോളർഷിപ്പ് അനുവദിക്കുന്നതല്ല. CA,CMA, CS കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ യഥാക്രമം ICAI, ICMAI,ICSI എന്നിവയിൽ നിന്നുള്ള Acknowledgement letter for payment of fees/Registration നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
  • CA,CMA,CS കോഴ്സുകളുടെ Intermediate, Final എന്നിവയ്ക്ക് ഓരോ തവണ മാത്രമേ സ്കോളർഷിപ്പ് അനുവദിക്കുകയുള്ളൂ. റിന്യൂവൽ അപേക്ഷ സ്വീകരിക്കുന്നതല്ല.
  • ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ഇ-ഡിസ്ട്രിക് പോർട്ടൽ മുഖേന ലഭ്യമായ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാണ്.
  • CA,CMA,CS കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ യഥാക്രമം ICAI, ICMAI, ICSI എന്നിവയിൽ നിന്നുളള Acknowledgement letter for payment of fees/Registration, അനുബന്ധം 1 ലെ മാതൃകയിലുള്ള ബോണഫൈഡ് സർട്ടിഫിക്കറ്റ് (നിശ്ചിത സ്ഥാനത്ത് ആഫീസ് സീൽ പതിച്ചിരിക്കണം),  ഫീസ് രസീത്, അപേക്ഷകന്റെ പേരിലുള്ള ലൈവ് ആയ ബാങ്ക് അക്കൌണ്ട് പാസ്ബുക്കിൻ്റെ ആദ്യപേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നീ രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമാണ്.

ആവശ്യമായ രേഖകൾ

  • ജാതി സർട്ടിഫിക്കറ്റ്
  • വരുമാന സർട്ടിഫിക്കറ്റ്
  • Passport Size Photo (Format - jpg, Size-less than 100kb
  • Bank Passbook (Format-pdf, Size- less than 100kb)
  • Certificates of Educational Qualifications
  • Caste Certificate Co Income Certificate
  • Fee Receipt
  • Bonafide Certificate (Format attached with Notification - Annexure)
  • Acknowledgement letter for payment of fees/Registration from ICAI/ICMAI/ICSI
എങ്ങനെ അപേക്ഷിക്കാം

  • www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടലിൽ ആധാർ നമ്പർ ഉപയോഗിച്ച് One Time Registration നടപടി ക്രമങ്ങൾ പൂർത്തിയാക്കുക. (Opt educational Scheme)
  • മുൻവർഷങ്ങളിലെ വിദ്യാഭ്യാസാനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ഇ-ഗ്രാന്റ്സ് 3.0 പോർട്ടലിൽ One Time Registration നടത്തിയിട്ടുള്ളവർ നിലവിലുള്ള യൂസർ ഐഡി, പാസ് വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മതിയാവും. വീണ്ടും One Time Registration ന് ശ്രമിക്കേണ്ടതില്ല. പാസ് വേർഡ് മറന്നുവെങ്കിൽ Forgot Password ഓപ്ഷൻ പ്രയോജനപ്പെടുത്താവുന്നതാണ്.
  • One Time Registration ശേഷം തുടർന്ന് വരുന്ന ലോഗിൻ പേജിൽ email id/aadhaar no & password ഉപയോഗിച്ച് Sign in ചെയ്യുക.
  • Profile Details (5 Steps) മുഴുവനായും പൂരിപ്പിച്ച് നൽകുക.
  • Step 1 ൽ Present Address ൽ തുടർന്നുള്ള കത്തിടപാടുകൾ നടത്തുന്നതിനായുള്ള വിലാസം രേഖപ്പെടുത്തുക.
  • Step 3 ൽ അപേക്ഷകന്റെ പേരിലുള്ള കേരളത്തിലെ ബാങ്ക് അക്കൌണ്ട് വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്
  • Step 5 ൽ Ongoing Student എന്നത് Opt ചെയ്ത് institution Location എന്നത് Inside Kerala തെരഞ്ഞെടുത്ത് തുടർന്നുള്ള വിവരങ്ങൾ പൂരിപ്പിക്കുക. 
  • ശേഷം Add Qualification എന്നത് സെലക്ട് ചെയ്ത് എസ്.എസ്.എൽ.സി തലം മുതലുള്ള വിദ്യാഭ്യാസ യോഗ്യതകൾ ഓരോന്നായി ചേർക്കുക. (ഒരെണ്ണം ചേർത്തതിന് ശേഷം അടുത്ത കോഴ്സിന് വീണ്ടും അതേ ഓപ്ഷൻ തന്നെ ഉപയോഗിക്കുക)
  • Qualifications ചേർത്തതിന് ശേഷം Apply for Scholarships - Post Matric എന്നത് സെലക്ട് ചെയ്യുക.
  • തുടർന്ന് CA/CMA/CS Scholarship for OBC (100% CSS) എന്നത് തെരഞ്ഞെടുത്ത് തുടർന്നുള്ള വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
  • ഇ-ഡിസ്ട്രിക്ട് പോർട്ടൽ മുഖേന കൈപ്പറ്റിയ ജാതി/വരുമാന സർട്ടിഫിക്കറ്റുകളുടെ നമ്പർ, സെക്യൂരിറ്റി കോഡ് എന്നിവ എന്റർ ചെയ്ത് Validate ചെയ്യുക.
  • തുടർന്നുള്ള പേജുകൾ പൂർണ്ണമായും പൂരിപ്പിച്ച് നൽകുക.
  • ഡാറ്റാ എൻട്രി പൂർത്തിയാക്കിയ ശേഷം Preview പരിശോധിച്ച് ഉറപ്പ് വരുത്തുക. 
  • ശേഷം Declaration വായിച്ചു മനസ്സിലാക്കി Confirm ചെയ്യുക.
  • തുടർന്ന് Submit Application ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കുക.
  • അപേക്ഷയുടെ പ്രിന്റ് ഔട്ട്,upload ചെയ്ത രേഖകൾ തുടങ്ങിയവ വകുപ്പിൽ നേരിട്ടോ തപാൽ മാർഗ്ഗമോ സമർപ്പിക്കേണ്ടതില്ല.
  • അപേക്ഷയുടെ സ്റ്റാറ്റസ് Track Application മുഖാന്തരം പരിശോധിക്കാവുന്നതാണ്.
  • ഡാറ്റാ എൻട്രിയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് egrantz3.0helpline2a@gmail.com എന്ന വിലാസത്തിൽ സന്ദേശം അയക്കുക.

 അവസാന തീയതി - 30.09.2021. 

0 comments: