2020, ഡിസംബർ 27, ഞായറാഴ്‌ച

CBSE ബോർഡ് പരീക്ഷകൾ; തീയതി 31ന് പ്രഖ്യാപിക്കും


ഡൽഹി: സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ എന്നു തുടങ്ങും എന്നുള്ള കാര്യത്തിന് ഈ മാസം അവസാനത്തോടെ തീരുമാനമാകും. തീയതികൾ ഡിസംബർ 31 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പരീക്ഷ ഉണ്ടാകില്ല എന്ന് നേരത്തെെ തന്നെ മന്ത്രി അറിയിച്ചിരുന്നു. 31ന് വൈകിട്ട് ആറുമണിക്കാവും പരീക്ഷാ തീയതി പ്രഖ്യാപിക്കുക.

ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. "കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ഒരു സുപ്രധാന പ്രഖ്യാപനം. 2021 ലെ സിബിഎസ്ഇ ബോർഡ് എക്സാം എന്ന് തുടങ്ങുമെന്ന വിവരം ഡിസംബർ 31ന് വൈകിട്ട് ആറുമണിക്ക് പ്രഖ്യാപിക്കും. എല്ലാവരും കാത്തിരിക്കുക" എന്നതായിരുന്നു ട്വീറ്റ്.

സി.ബി.എസ്.ഇ യുടെ ഔദ്യോഗിക വെബ്സൈറ്റായ www.cbse.nic.in ൽ പരീക്ഷകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്നതാണ്. പരീക്ഷകൾ ഓഫ് ലൈനായി തന്നെയാണ് നടത്തുക എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.

കോവിഡ് പശ്ചാത്തലത്തിൽ ബോർഡ് പരീക്ഷകൾ ഓൺലൈൻ ആകാൻ സാധ്യതയുണ്ട് എന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിനെ തുടർന്നാണ് പരീക്ഷകൾ ഓഫ് ലൈനായി തന്നെ നടക്കും എന്നുള്ള ബോർഡിന്റെ വിശദീകരണം. പ്രാക്ടിക്കൽ പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ബദൽ മാർഗങ്ങൾ സ്വീകരിക്കുമെന്നും പറഞ്ഞിട്ടുണ്ട്. പരീക്ഷാ തീയതികൾ അറിയുന്നതിനായി www.cbse.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അതേസമയം, 10,12 ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 17 മുതൽ മാർച്ച് 30 വരെ നടക്കും. ജനുവരി 4 മുതൽ 10,12 ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം.. കോളേജുകളും ജനുവരി നാലിനാവും ആരംഭിക്കുക.

0 comments: