കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. 2020 ഫെബ്രുവരി 1നു ശേഷം കാലാവധി തീർന്ന രേഖകളുടെ കാലാവധിയാണ് 2021 മാർച്ച് 31 വരെ നീട്ടി നിശ്ചയിച്ചത്. ഡ്രൈവിംഗ് ലൈസൻസ്, ഫിറ്റ്നസ്, പെർമിറ്റ്, താൽക്കാലിക രജിസ്ട്രേഷൻ ഇവയുടെ കാലാവധിയാണ് വീണ്ടും നീട്ടി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഇത് ഡിസംബർ വരെ നീട്ടി നൽകിയിരുന്നു.
വാഹന രേഖകളുടെ കാലാവധി നീട്ടിനൽകണമെന്ന ആവശ്യമുന്നയിച്ച് ചരക്കു വാഹന ഉടമകളും സംസ്ഥാന സർക്കാരുകളും കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തായിരുന്നു ഈ ആവശ്യം. ഇതിനെ തുടർന്നാണ് കാലാവധി നീട്ടി നിശ്ചയിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം.
0 comments: