2020, ഡിസംബർ 31, വ്യാഴാഴ്‌ച

CBSE ബോർഡ് പരീക്ഷകൾ- തീയതി പ്രഖ്യാപിച്ചു; മെയ് 4ന് ആരംഭിക്കും


ന്യൂഡൽഹി: 2021ലെ CBSE ബോർഡ് പരീക്ഷകൾ എന്ന് നടക്കും എന്ന കാര്യത്തിൽ തീരുമാനമായി. CBSE 10,12 ക്ലാസ്സുകളുുടെ ബോർഡ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മെയ് 4ന് ആരംഭിച്ച് ജൂൺ 10ന്  പരീക്ഷകൾ അവസാനിക്കും. 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലാണ് വ്യാഴാഴ്ച തീയതി പ്രഖ്യാപിച്ചത്. പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് മാസത്തിൽ നടക്കും എന്നും അദ്ദേഹം അറിയിച്ചു. cbse.nic.in എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ പരീക്ഷകളുടെ സമയവിവരപ്പട്ടിക ലഭിക്കുന്നതാണ്. ഓരോ പരീക്ഷയുടെയും തീയതിയും സമയവും സൈറ്റിൽ നൽകിയിട്ടുണ്ട്. പരീക്ഷയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും സൈറ്റിൽ ലഭ്യമാണ്. ഫലപ്രഖ്യാപനം ജൂലൈ 15 നുള്ളിൽ നടത്തുമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ചതിനാൽ സിലബസ് വെട്ടിക്കുറച്ചാണ് ഇത്തവണത്തെ CBSE പരീക്ഷ. പുതുക്കിയ സിലബസ് സംബന്ധിച്ച വിവരങ്ങൾ cbseacademic.nic.in/Revisedcurriculum എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

0 comments: