2020, ഡിസംബർ 31, വ്യാഴാഴ്‌ച

പുത്തൻ പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്, ഡ്രൈവിംഗ് ടെസ്റ്റ് ഒഴികെ ഇനി എല്ലാം ഓൺലൈൻ


 പുതുവർഷത്തിൽ പുത്തൻ പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്.ജനങ്ങൾ ഓഫീസിന് ആശ്രയിച്ച് ചെയ്തിരുന്നത് എല്ലാം ഇനി ഓൺലൈനായി ചെയ്യാം.ഡ്രൈവിംഗ് ടെസ്റ്റ് ഒഴികെ ഉള്ള ബാക്കി എല്ലാ സേവനങ്ങളും നാളെ മുതൽ ഓൺലൈനിൽ ചെയ്യാമെന്നതാണ് കേരള മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ സുപ്രധാന പരിഷ്കാരം.

കേരള മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും നാളെമുതൽ  ഇ-ഓഫീസുകൾ ആയിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണഗതിയിൽ വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിനും പെർമിറ്റ് എടുക്കുന്നതിനും ജനങ്ങൾ ഓഫീസിനെ  ആശ്രയിച്ചിരുന്നു.ഇനിമുതൽ ഈ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാണ്.

 പ്രവാസികൾക്ക് ഇത് ഏറെ ഗുണകരമായ വാർത്തയാണ്.  ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതോടെ വിദേശത്തുനിന്ന് തിരിച്ചെത്താതെ  അവിടെ നിന്നുകൊണ്ടുതന്നെ ഓൺലൈനായി ലൈസൻസ് പുതുക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. കോവിഡ് സാഹചര്യം കണക്കിലെടുക്കുമ്പോൾ നല്ലൊരു സംവിധാനം തന്നെയാണ് കേരള മോട്ടോർ വാഹന വകുപ്പ്  ഏർപ്പെടുത്തിയിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ ആർ.ടി ഓഫീസുകളിൽ ആൾതിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് കേരള മോട്ടോർ വാഹന വകുപ്പ് ഇത്തരം ഒരു പരിഷ്കാരവും ആയി രംഗത്ത് വന്നിട്ടുള്ളത്.

0 comments: