2020, ഡിസംബർ 22, ചൊവ്വാഴ്ച

CBSE ബോർഡ് പരീക്ഷകൾ ഫെബ്രുവരി വരെ ഉണ്ടാവില്ലെന്ന് കേന്ദ്ര മന്ത്രി രമേഷ് പൊഖ്രിയാൽ


സാധാരണഗതിയിൽ ഫെബ്രുവരിയിൽ ആരംഭിക്കാറുള്ള CBSE ബോർഡ് പരീക്ഷകൾ കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷം ഫെബ്രുവരിയിൽ  ആരംഭിക്കാനാവില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ. ട്വിറ്ററിലൂടെയായിരുന്നു അറിയിപ്പ്.

ഡിസംബർ 17ന് തീരുമാനിച്ചിരുന്ന മന്ത്രി പങ്കെടുക്കുന്ന വെബിനാർ മാറ്റിവെക്കുകയായിരുന്നു. പൊഖ്രിയാലിന്റെയും അധ്യാപകരുടെയും തത്സമയ ഇടപെടൽ വിദ്യാഭ്യാസ മന്ത്രാലയം തങ്ങളുടെ ട്വിറ്റർ, ഫേസ്ബുക്ക് പേജുകളിൽ തത്സമയം സംപ്രേഷണം ചെയ്തു. 

വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത ഡിസംബർ 10ന് നടത്തിയ അവസാന വെബിനാറിൽ വിദ്യാഭ്യാസമന്ത്രി മെഡിക്കൽ പ്രവേശന പരിശോധനയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരുന്നു.

0 comments: