2021, ജനുവരി 23, ശനിയാഴ്‌ച

10,12 ക്ലാസുകളിലെ ഈ മാറ്റത്തെ കുറിച്ച് അറിയാതിരിക്കരുത്തിരുവനന്തപുരം: എസ്എസ്എൽസി പ്ലസ് ടു ക്ലാസ്സുകളിലെ സിലബസ് വെട്ടി ചുരുക്കും എന്ന് മുമ്പേ അറിയിപ്പ് വന്നിരുന്നു. എന്നാൽ 10,പ്ലസ് ടു ക്ലാസ്സുകളിലെ സിലബസ് വെട്ടിച്ചുരുക്കാൻ സാധിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കി. അങ്ങനെ ചെയ്യുന്നത് കുട്ടികളോട് കാണിക്കുന്ന അനീതി ആകുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. സിലബസ് ചുരുക്കിയാൽ ഒഴിവാക്കപ്പെടുന്ന മേഖലകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് ലഭിക്കില്ല. ഇത് തുടർ പഠനത്തെ സാരമായി ബാധിക്കുന്നതാണ്. മാത്രമല്ല നിശ്ചയിച്ച പരീക്ഷ തീയതിയിലും  മാറ്റമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.  മാർച്ച് 17-20 വരെയാകും പൊതുപരീക്ഷകൾ. കോവിഡ് കാലത്ത് പുതിയൊരു പരീക്ഷ രീതിയാണ് വികസിപ്പിക്കുന്നത്. പുതിയ പരീക്ഷ രീതിയിൽ കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകും. എന്നാൽ താല്പര്യമുള്ള എത്ര ചോദ്യത്തിന് വേണമെങ്കിലും ഉത്തരം എഴുതാം. പരീക്ഷക്ക് ചോദ്യങ്ങൾ വരുന്ന ഓരോ അധ്യായത്തിലും പ്രധാനഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവിടെ നിന്നാവും കൂടുതലായും ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നത്.

 ആകെ വിഷയം സംബന്ധിച്ച് പ്രധാന മേഖലകളെക്കുറിച്ചും ഡിജിറ്റൽ ക്ലാസുകൾ നടത്തിയിട്ടുണ്ട്. പ്രധാന മേഖലകളെക്കുറിച്ച് വീണ്ടും ക്ലാസ് നടത്തുന്നതായിരിക്കും. കൂടെ മോഡൽ പരീക്ഷയും പ്രതീക്ഷിക്കാവുന്നതാണ്. അഭിരുചിക്കും താൽപര്യത്തിനനുസരിച്ച് പരീക്ഷ എഴുതുന്നതിൽ ആണ് ഊന്നൽ.ചോദ്യമാതൃക ഉടൻ പ്രസിദ്ധീകരിക്കും എന്ന് മന്ത്രി വ്യക്തമാക്കി.


0 comments: