2021, ജനുവരി 26, ചൊവ്വാഴ്ച

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ മൊബൈൽ ഫോൺ നമ്പറുകൾ ടെലഗ്രാമിൽ വില്പനയ്ക്ക്, ഇന്ത്യക്കാരുടെത് 6 ലക്ഷംമുംബൈ : 500 ദശലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ മൊബൈൽ ഫോൺ നമ്പറുകൾ ടെലഗ്രാമിൽ വില്പനയ്ക്ക്. അതിൽ ഇന്ത്യക്കാരുടേത്  ആറ്  ലക്ഷം, ഒരെണ്ണത്തിന്റെ വില 1460. സ്വകാര്യതയെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ടെലഗ്രാം വോട്ടിലൂടെ ഫോൺ നമ്പറുകൾ വിൽക്കാൻ വച്ചിരിക്കുന്നതെന്ന് മദർബോർഡ് റിപ്പോർട്ട് ചെയ്യുന്നു. ഉപഭോക്താക്കളുടെ ഡേറ്റ  മൊത്തത്തിലും വിൽക്കുന്നതായും റിപ്പോർട്ടുണ്ട്. ഇതിൽ പതിനായിരം ക്രെഡിറ്റുകൾക്ക് 5000 ഡോളർ( ഏകദേശം 365160)  ഒരു ഫോൺ നമ്പർ 20 ഡോളറിനാണ് വിൽക്കുന്നത്. ഇതിൽ ആറ് ലക്ഷത്തോളം ഇന്ത്യക്കാരുടെ നമ്പറും ഉണ്ടെന്ന് സുരക്ഷാ ഗവേഷകൻ അലോൺ ഗാൽ അഭിപ്രായപ്പെട്ടു.

 അലോൺ ഗാൽ ആണ് ഈ വിഷയം ആദ്യമായി ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. ഫേസ്ബുക്കിലെ ദൗർബല്യം മുതലെടുത്ത് പ്രവർത്തിക്കുന്ന ബോർഡിനെ കുറിച്ച് 2020 ൽ റപ്പോർട്ട് ചെയ്തിരുന്നു. താൽക്കാലികമായി ഈ പ്രശ്നം പരിഹരിച്ച് എന്നാണ് കമ്പനി അന്ന് അറിയിച്ചത്. എന്നാൽ എല്ലാ രാജ്യങ്ങളിലെയും ഫേസ്ബുക്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോൺ നമ്പറുകൾ ഇപ്പോഴും ആർക്കും സ്വന്തമാക്കാൻ കഴിയുമെന്നാണ് തെളിയിക്കുന്നത്. ഈ ഡേറ്റാബേസ് വിൽപ്പനക്ക് വെചരിക്കുന്നത് എന്നത് ഗൗരവമായി ചിന്തിക്കാൻ ഉള്ളതാണ്. ഇന്ത്യയിൽ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കളെ ഇത് ബാധിച്ചു. മദർബോർഡ് പറയുന്നതനുസരിച്ച് ഫോൺ നമ്പർ ഉണ്ടെങ്കിൽ ടെലഗ്രാം ബോട്ടിന്റെ സഹായത്തോടെ അവർക്ക് നമ്പറിലെ ഫേസ്ബുക്ക് ഐഡി  കണ്ടെത്താനാകും. ഇതിലേക്ക് ആക്സസ് ലഭിക്കണമെങ്കിൽ ടെലിഗ്രാം ബോട്ട് സൃഷ്ടിച്ചവർക്ക് പണം നൽകണം.

 സമാന സുരക്ഷാപ്രശ്നം ഇതാദ്യമായല്ല ഉണ്ടായിരിക്കുന്നത്.  സുരക്ഷിതമല്ലാത്ത സർവറിൽ 419 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ മൊബൈൽ നമ്പറുകൾ 2019 ൽ കണ്ടെത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇത് കമ്പനി സമ്മതിക്കുകയും പിന്നീട് പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. 2019 മുതൽ ഉള്ള ഡേറ്റ ആണ് ടെലഗ്രാമിൽ വിൽക്കുന്നത്. ഭൂരിപക്ഷമാളുകളും ഓരോ വർഷവും ഫോൺ നമ്പറുകൾ അപ്ഡേറ്റ് ചെയ്യാത്തതിനാൽ ഈ വിവരങ്ങൾ കൃത്യമായിരിക്കും എന്നതാണ് ശ്രദ്ധേയം.

0 comments: