2021, ജനുവരി 26, ചൊവ്വാഴ്ച

മലിനീകരണമുണ്ടാക്കുന്ന പഴയ വാഹനങ്ങൾ കുറയ്ക്കുക ലക്ഷ്യം, ഹരിത നികുതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി



ന്യൂഡൽഹി: മലിനീകരണമുണ്ടാക്കുന്ന പഴയ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കുന്നതിന് വേദിയൊരുക്കിയും, ചില വിഭാഗങ്ങളിലുള്ള വാഹനങ്ങൾക്ക് ഹരിത നികുതി ഏർപ്പെടുത്താനുള്ള നിർദേശത്തിന് കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരി അംഗീകാരം നൽകി. കൂടിയാലോചനയുടെ ഭാഗമായി ഈ നിർദ്ദേശം സംസ്ഥാനങ്ങൾക്ക് നൽകുമെനണ് റിപ്പോർട്ട്. സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വാഹനങ്ങൾ ഡീ-രജിസ്ട്രേഷൻ ചെയ്യാനുള്ള നയത്തിന് മന്ത്രി അംഗീകാരം നൽകി. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ഈ നയം പ്രാവർത്തികമാകുന്നത്. 2022 ഏപ്രിൽ ഒന്നിന് ഇത് പ്രാബല്യത്തിൽ വരും.

 റോഡ് നികുതിയുടെ 10-25% പരിധിയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ 8 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഗതാഗത അല്ലെങ്കിൽ വാണിജ്യ വാഹനങ്ങൾക്ക് ഹരിത നികുതി ചുമത്തും എന്നാണ് റിപ്പോർട്ട്. വ്യക്തിഗത വാഹനങ്ങളുടെ കാര്യത്തിൽ 15 വർഷത്തിനുശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൊടുക്കുന്ന സമയത്ത് ഈ നികുതി ഈടാക്കാം. സംസ്ഥാനങ്ങൾക്ക് വിശാലമായ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര നൽകുന്നുണ്ട്. നിലവിൽ ഉത്തർപ്രദേശ്,  ഗോവ,  മഹാരാഷ്ട്ര തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ അത്തരത്തിൽ നികുതി ചുമതത്തുന്നുണ്ട് . ഇത്തരമൊരു നികുതി ചുമത്തുന്നത്  ഉപയോക്താക്കളെ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിക്കും എന്നാണ് അധികൃതരുടെ പ്രതീക്ഷ.

 സിറ്റി ബസ്സുകൾ പോലുള്ള പൊതുഗതാഗത വാഹനങ്ങൾക്ക് കുറഞ്ഞ ഹരിത നികുതി ഈടാക്കാനാണ് സർക്കാർ നിർദ്ദേശം. ഉയർന്ന മലിനീകരണം ഉള്ള നഗരങ്ങളിൽ വെസ്റ്റ് ചെയ്യുന്ന വാഹനങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്നതായിരിക്കും. ഇത് റോഡ് ടാക്സിന്റെ 50% ആയിരിക്കും. ഹരിത നികുതിയിൽ നിന്ന് ലഭിക്കുന്ന വരുമാനം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കുകയും മലിനീകരണം നേരിടാൻ ഉപയോഗിക്കുകയും ചെയ്യും. ആകെ വാഹനങ്ങളുടെ അഞ്ച് ശതമാനം വരുന്ന വാണിജ്യ വാഹനങ്ങൾ മൊത്തം വാഹന മലിനീകരണത്തിന്റെ 65-70% സംഭാവന ചെയ്യുന്നുവെന്നാണ് കണക്കാക്കുന്നത്. പഴയ വാഹനങ്ങൾ പുതിയ വാഹനങ്ങളെക്കാൾ 10-25 മടങ്ങ് കൂടുതൽ മലിനീകരണം ഉണ്ടാകുന്നുവെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

 ഹൈബ്രിഡ് വാഹനങ്ങൾ,  ഇലക്ട്രിക് വാഹനങ്ങൾ, സിഎൻജി, എഥനോൾ,എൽ പി ജി തുടങ്ങിയവ ഉപയോഗിക്കുന്ന വാഹനങ്ങൾ നികുതിയിൽനിന്ന് ഒഴിവാക്കുന്നതായിരിക്കും. അതുപോലെതന്നെ കൃഷിക്ക് ഉപയോഗിക്കുന്ന ട്രാക്ടർ, ഹാർവെസ്റ്റർ,ടില്ലർ എന്നിവയും നികുതിയിൽ നിന്നും ഒഴിവാക്കും.


0 comments: