2021, ജനുവരി 27, ബുധനാഴ്‌ച

+1 പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു കേന്ദ്രിയ വിദ്യാലയം. മാർച്ച്‌ 1 മുതൽ പരീക്ഷ



 ന്യൂഡൽഹി: രാജ്യത്തെ മൂന്ന് മുതൽ 11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു കേന്ദ്രീയ വിദ്യാലയം. മാർച്ച് ഒന്നു മുതൽ 20 വരെ ആകും പരീക്ഷകൾ നടക്കുക.  മാറ്റണമെങ്കിൽ അന്തിമ ഫലം മാർച്ച് 31 ന് പ്രഖ്യാപിക്കും.  മൂന്ന് മുതൽ എട്ട് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷ ഓൺലൈനായാണ് നടക്കുക.  ഓൺലൈനായി പരീക്ഷ എഴുതാൻ വേണ്ടത്ര സാഹചര്യങ്ങളും സൗകര്യങ്ങളും ഇല്ലാത്ത വിദ്യാർഥികൾക്കായി ഓഫ്‌ലൈൻ പരീക്ഷ നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 3 മുതൽ 5 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് ആകെ 40 മാർക്ക് ചോദ്യങ്ങളുണ്ടാകും, ഇതിൽ 10 മാർക്കിന് ഒബ്ജക്ടീവ് രീതിയിലും ബാക്കി വിവരണാത്മക,വാചിക രീതിയിലായിരിക്കും. ഒരു മണിക്കൂർ ദൈർഘ്യം വരുന്ന പരീക്ഷയാണ്.

  ആറ് മുതൽ എട്ട് വരെയുള്ള ക്ലാസ്സുകൾക്ക് ആകെ 80 മാർക്ക് ചോദ്യങ്ങളുണ്ടാകും.ഇതിൽ 25 മാർക്കിന് ഒബ്ജക്റ്റീവ് ചോദ്യങ്ങളും 40 മാർക്കിന്  വിവരണാത്മക ചോദ്യങ്ങളും 15 മാർക്കിന് വാചിക ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക. രണ്ടു മണിക്കൂർ ആകും പരീക്ഷയുടെ ദൈർഘ്യം.9-11 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷ 10-12 വിദ്യാർത്ഥികളുടെ പരീക്ഷക്ക് സമാനമായിരിക്കും. ഈ ക്ലാസ്സുകാർക്ക് മൂന്ന് മണിക്കൂറാണ് പരീക്ഷ. എഴുത്തു പരീക്ഷയ്ക്ക് മുമ്പ് വാചിക പരീക്ഷ നടത്തുന്നതായിരിക്കും. ഫെബ്രുവരി 27നകം അത് പൂർത്തിയാക്കുകയും ചെയ്യും. 3- 5 ക്ലാസിലെ വിദ്യാർത്ഥികൾ വിവരണാത്മക ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാചകങ്ങളിൽ ഉത്തരം നൽകിയാൽ മതിയാകും. എന്നാൽ 6 -8 ക്ലാസുകളിലെ വിദ്യാർത്ഥികൾ കുറഞ്ഞത് വിവരണാത്മക ചോദ്യങ്ങൾക്ക് ഒരു ഖണ്ഡികയെങ്കിലും ഉത്തരം എഴുതിയിരിക്കണം. ആകെയുള്ള 100% മാർക്കിൽ 20% അസൈൻമെന്റ്കൾക്കുള്ളതാണ്.

 ഓഫ്ലൈനായി പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മാതാപിതാക്കളുടെ അനുമതി വേണം. ഓരോ ക്ലാസിനും ആയി കുറഞ്ഞത് നാല് സെറ്റ് പേപ്പറുകൾ തയ്യാറാക്കി ഇരിക്കണമെന്നും പരീക്ഷകൾക്ക് വ്യത്യസ്ത സമയപരിധി നിശ്ചയിക്കണം എന്നും നിർദേശമുണ്ട്. ഏപ്രിൽ ഒന്നു മുതൽ പുതിയ അധ്യയനവർഷം ആരംഭിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക

Kvsangathan.nic. in

0 comments: