2021, ജനുവരി 31, ഞായറാഴ്‌ച

ഒമ്പതാം ക്ലാസ് വരെ ഓൾ പ്രമോഷൻ, വാർഷിക പരീക്ഷകൾ ഒഴിവാക്കിയേക്കും



തിരുവനന്തപുരം:- വരും മാസങ്ങളിൽ സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിച്ചേക്കും എന്ന റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം. കുട്ടികളുടെ ഒരുവർഷം നഷ്ടപ്പെടുത്താതെ അടുത്ത ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നു. നിലവിൽ എട്ടാം ക്ലാസ് വരെയുള്ള ഓൾ പ്രമോഷൻ ഒമ്പതിൽ കൂടി നടപ്പാക്കാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ട്.ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷകളും ഒഴിവാക്കിയേക്കും.

കോവിഡ് സാഹചര്യം മൂലം സ്കൂൾ തുറക്കാത്തതിനാൽ വാർഷിക പരീക്ഷ നടത്തുന്നത് സാധ്യമല്ല. ഓൺലൈൻ ക്‌ളാസുകൾ നടക്കുന്നുണ്ടെങ്കിലും പൊതുപരീക്ഷ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ട്.വർക്ക് ബുക്കുകൾ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിച്ചു അതിലെ പ്രവർത്തനങ്ങൾ നടത്തി തിരിച്ചു വാങ്ങി മൂല്യ നിർണയം നടത്താൻ ആണ് പദ്ധതി. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ എല്ലാ കുട്ടികളുടെയും കൈവശം വർക്ക് ബുക്കുകൾ എത്തിച്ചിരുന്നു.വരും മാസങ്ങളിൽ ഒമ്പതാം ക്‌ളാസിലും ഇതേ രീതിയിൽ തുടർന്ന് പോകാൻ ആണ് ആലോചിച്ചു വരുന്നത്.

പ്ലസ് വൺ ക്ലാസുകളിൽ സംസ്ഥാനത്ത് പൊതുപരീക്ഷ ആയതിനാൽ എന്ത് ചെയ്യണമെന്ന് വിശദമായ ചർച്ചക്ക് ശേഷമേ തീരുമാനം ഉണ്ടാകൂ.അടുത്ത ജൂണിൽ സ്കൂൾ തുറക്കാൻ കഴിഞ്ഞാൽ അപ്പോൾ പ്ലസ് വൺ നടത്താനും സാധ്യതയും പരിഗണിക്കുന്നുണ്ട്.

1 അഭിപ്രായം: