2021, ഫെബ്രുവരി 13, ശനിയാഴ്‌ച

തെരുവ് നായ ആക്രമണം നേരിട്ടവർക്ക് നഷ്ടപരിഹാരം



 നിങ്ങൾക്ക് ഇതുവരെ തെരുവ് നായ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടോ? വല്ല നാശനഷ്ടം സംഭവിച്ചിട്ടുണ്ടോ? എങ്കിൽ നമ്മൾ ആ നാശ നഷ്ടത്തിന് ആരോടാണ് പരാതി പറയേണ്ടത്? ദിനംപ്രതി തെരുവുനായശല്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തെരുവുനായയുടെ ആക്രമണം ഫലമായുണ്ടാകുന്ന നാശനഷ്ടതിന് നഷ്ടപരിഹാരം വേണമെന്ന് പറഞ്ഞു കൊണ്ട് 2016 കേരളത്തിൽ നിന്ന് ഒരു വ്യക്തി സുപ്രീം കോടതിക്ക് മുമ്പാകെ ഒരു പൊതു ഹർജി നൽകി. അദ്ദേഹത്തിന്റെ ഭാര്യ തെരുവുനായയുടെ ആക്രമണം മൂലം മരണമടയുകയായിരുന്നു.

 പൊതു ഹർജിയെ തുടർന്ന് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് സീരിജകം കമ്മിറ്റി എന്നൊരു സമിതി രൂപീകരിക്കണമെന്ന ആവശ്യപ്പെട്ടു.  തെരുവുനായയുടെ ആക്രമണം മൂലം മരണത്തിന്റെ നഷ്ടപരിഹാരം തേടാൻ ഇര ഏത് ഫോറത്തിൽ പോകണം,അത്തരം നഷ്ടപരിഹാരം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ പരിശോധിക്കാനുള്ള അധികാരം  നിശ്ചയിക്കണമെന്നും ഈ സമിതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഉടൻതന്നെ ഈ സമിതി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.തെരുവ് നായയുടെ ആക്രമണത്തിന് നഷ്ടപരിഹാരം നൽകാൻ  വില്ലേജ്, പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ ഇവർ ബാധ്യസ്ഥരാണെന്ന് കോടതി ഉത്തരവിട്ടു .

 2016ൽ  നിലവിൽ വന്ന ഒരു കമ്മിറ്റിയാണ് സിരിജകം കമ്മിറ്റി. റിട്ടേഡ് ഹൈ കോർട്ട് ജഡ്ജ്, ലോ സെക്രട്ടറി, ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ്  തുടങ്ങിയ മൂന്ന് പേരടങ്ങുന്ന മൂന്നംഗ സമിതി ആണിത്. ഇവിടെ പരാതി സമർപ്പിക്കാൻ കൂടുതൽ ബുദ്ധിമുട്ടുകൾ ഇല്ല. വെള്ളപേപ്പറിൽ പരാതി സമർപ്പിക്കുന്നതിനോടൊപ്പം നമുക്കുണ്ടായ നാശനഷ്ടങ്ങളുടെ ബിൽ അതായത് മെഡിക്കൽ ചിലവുകൾ  മറ്റും  ഇതിനോട് കൂടെ സമർപ്പിക്കേണ്ടതാണ്.  അപേക്ഷയിൽ സമയം സന്ദർഭം എവിടെ വച്ചാണ് ആക്രമണം നടന്നത് എന്നെല്ലാം വിശദീകരിക്കേണ്ടതാണ്. പോസ്റ്റൽ വഴിയോ ഇമെയിൽ വഴിയോ പരാതി സമർപ്പിക്കാം.  എറണാകുളത്താണ് കമ്മിറ്റി സ്ഥിതി ചെയ്യുന്നത്. പരാതി സമർപ്പിക്കേണ്ട വിലാസവും ഈമെയിൽ ഐഡിയും താഴെ നൽകുന്നു.

ADDRESS: Justice Siri Jagan Committee, UPAD Office Building, 1st Floor, Near Specialist Hospital, Paramara Road, Kochi 18.

EMAIL :- justicesirijagancommittee@gmail.com

0 comments: