2021, ഫെബ്രുവരി 16, ചൊവ്വാഴ്ച

കോവിഡ് ലക്ഷണം ഉള്ളവർക്ക് ആർ. ടി. പി.സിആർ നിർബന്ധം, സംസ്ഥാനത് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വന്നുതിരുവനന്തപുരം :കോവിഡ് വ്യാപനം തുടരുന്നതിന്റെ ഫലമായി ആരോഗ്യവകുപ്പ് പുതിയ നിർദേശം പുറത്തിറക്കി.കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് ആന്റിജൻ, ആർ.ടി. പിസി. ആർ നിർബന്ധം ആക്കിയിട്ടുണ്ട്.ആന്റിജൻ ടെസ്റ്റിൽ ഫലം നെഗറ്റീവ് ആണെങ്കിൽ ആർ. ടി.പി.സി.ആർ ടെസ്റ്റ്‌ ചെയ്യൽ നിർബന്ധമാണ്.രണ്ട് പരിശോധന ഫലത്തിനും ഉള്ള സാമ്പിളുകൾ ഒരേ സമയം ശേഖരിക്കുകയും വേണം.

ജലദോഷം, പനി എന്നിവയ്ക്ക് ചികിത്സ തേടുന്നവരെ അപ്പോൾ തന്നെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു.ഫലം നെഗറ്റീവ് ആണെങ്കിൽ ആർ. ടി. പി.സിആർ നിർബന്ധമായും ചെയ്തിരിക്കണം.ഗർഭിണികൾക്കും കുട്ടികൾക്കും,60വയസിന് മുകളിൽ ഉള്ളവർക്കും ആർ. ടി. പി. സി. ആർ നിർബന്ധമാക്കിയതായി പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നുണ്ട്.

കോവിഡ് ബാധിച്ച് നിലവിൽ 61,281 പേരാണ് ചികിത്സയിൽ ഉള്ളത്.941,471 പേർ രോഗമുക്തർ ആയിട്ടുണ്ട്.ഇന്ന് 39423 സാമ്പിളുകൾ ശേഖരിച്ചതിൽ നിന്ന് 2881 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 7% ത്തിൽ കൂടുതൽ ആണ്.  ഇത് കുറച്ചു കൊണ്ടുവരാൻ വേണ്ടിയിട്ടാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുള്ളത്.

0 comments: