അംഗൻവാടികളിൽനിന്നും നമുക്ക് ലഭിക്കുന്ന അനൂകുല്യങ്ങൾ
ലോക്ക് ഡൗൺലൂടെ കടന്നു പോകുന്ന ഈ സാഹചര്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നമുക്ക് കിട്ടുന്ന ചില ആനുകൂല്യങ്ങൾ നോക്കാം .ഗർഭിണികളും കൈക്കുഞ്ഞും മുതൽ പല പ്രായത്തിൽ പെട്ട കുട്ടികളും നമ്മുടെ കുടുംബങ്ങളിൽ ഉണ്ട്. അവർക്കൊക്കെ കിട്ടുന്ന ആനൂകുല്യങ്ങൾ എന്തോക്കെയാണെന്നു നോക്കാം .
എത്രാമത്തെ ഗർഭാവസ്ഥ യാണെങ്കിലും അംഗൻവാടികളിൽനിന്നും എല്ലാ മാസവും ഗർഭിണികൾക്ക് നുറുക്ക് ഗോതമ്പ്, വെളിച്ചെണ്ണ, ശർക്കര, ഉഴുന്ന്, എള്ള് എന്നിവ ലഭിക്കും.മേൽപ്പറഞ്ഞ വസ്തുക്കൾ എല്ലാം തന്നെ പ്രസവിച്ചു കഴിഞ്ഞ് ആദ്യത്തെ ആറുമാസത്തോളം കുഞ്ഞിനെ പാലൂട്ടുന്ന സമയത്തും അമ്മമാർക്കും ലഭിക്കുന്നതാണ്. ജനിക്കുന്ന കുഞ്ഞിന് ആറു മാസം പ്രായമാകുമ്പോൾ മുതൽ മൂന്ന് വയസ്സ് ആകുന്നത് വരെ കുറുക്ക് കാച്ചുവാൻ ആവശ്യമായ അമൃതം പൊടി ഓരോ മാസവും അഞ്ചോ ആറോ പാക്കറ്റ് വീതം ലഭിക്കുന്നതാണ്. ഇപ്പോൾ കോവിഡിന്റെ ഈ സാഹചര്യത്തിൽ മൂന്നു വയസ്സു മുതൽ ആറ് വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് ഗോതമ്പു നുറുക്ക്, വെളിച്ചെണ്ണ, ശർക്കര, എള്ള് എന്നിവയും അമൃതം പൊടിയും ഇപ്പോൾ വീട്ടിലേക്ക് എത്തിക്കാറുണ്ട് .
അതുപോലെതന്നെ നമ്മുടെ വീടുകളിലുള്ള 12 വയസ്സു മുതൽ 18 വയസ്സ് വരെയുള്ള പെൺകുഞ്ഞുങ്ങൾക്ക് ഇതുപോലെതന്നെ ഭക്ഷ്യസാധനങ്ങളും, അയൺ ഗുളികകളും, (വളരെ തുച്ഛമായ വിലയിൽ സാനിറ്ററി പാഡും ) അംഗൻവാടികളിൽ നിന്നും കൊടുക്കാറുണ്ട് .ഇതൊക്കെ നമുക്ക് ഗവണ്മെന്റ് നല്കുന്നതാണ്.വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഇതെല്ലാം ഔദാര്യമല്ല അവർക്കു അവകാശപ്പെട്ടതാണ്...
0 comments: