2021, മേയ് 14, വെള്ളിയാഴ്‌ച

കേരളത്തിൽ മെയ് 23 വരെ ട്രിപ്പിൾ ലോക്ക് ഡൗൺ ,കൂടുതൽ കർശനം ,ഇളവുകൾ ഇല്ല ,പുതിയ അറിയിപ്പ് -kerala Lock Down Extended To May 23 -Triple Lock Down

കേരളത്തിൽ മെയ് 23 വരെ ട്രിപ്പിൾ ലോക്ക് ഡൗൺ ,കൂടുതൽ കർശന ,ഇളവുകൾ ഇല്ല



സംസ്ഥാനത്തു വീണ്ടും ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടി,സംസ്ഥാനത്തിന്റെ ഔദ്യോഗിക അറിയിപ്പ് വന്നു ,കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം ഉള്ളപ്പോൾ ആണ് നടപടി ,മെയ് മാസം 23 വരെ ആണ് സമ്പൂർണ്ണ ലോക്ക് ഡൗൺ ഉണ്ടാവുക,സംസ്ഥാനത്തു രോഗ വ്യാപനം തീവ്രമായ ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തും എന്ന് സംസ്ഥാനം അറിയിച്ചു.ട്രിപ്പിൾ ലോക്ക് ഡൗൺ ജില്ലയിലുള്ള ജനങ്ങൾക് നിലവിൽ ലഭിച്ച ഇളവുകൾ പോലും ലഭിക്കില്ല ,കൂടുതൽ കർശനമായിരിക്കും പാസ്സ് യാത്ര പോലും അനുവദിച്ചു എന്ന് വരില്ല 

രോഗ വ്യാപനം കൂടിയ തൃശ്ശൂർ,മലപ്പുറം,തിരുവനന്തപുരം ,എറണാകുളം എന്നി ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുക ,ആരോഗ്യ വകുപ്പും ,പോലീസും ,സർക്കാരിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി 

മെയ് 16 വരെ ഉള്ള ലോക്ക് ഡൌൺ ൽ രോഗ വ്യാപനം കുറക്കാൻ സാധിക്കില്ല അത് കൊണ്ട് ഒരാഴ്ച കൂടി ലോക്ക് ഡൗൺ അനുവദിച്ചാൽ മാത്രമേ രോഗ വ്യാപനം കുറക്കാൻ ചെറിയ തോതിൽ സാധിക്കു എന്നാണ് ആരോഗ്യ വകുപ്പ് ആവശ്യപെട്ടത് 

ഈ മാസം 23 വരെ ഏർപ്പെടുത്തുന്ന ലോക്ക് ഡൗൺ രോഗ വ്യാപനം കുറവില്ലെങ്കിൽ മെയ് മാസം മുഴുവനായി അടച്ചിടേണ്ടി വരും ,ഇനി രോഗ വ്യാപനം കുറവുണ്ടങ്കിൽ മിനി ലോക്ക് ഡൗൺ എന്ന രീതിയിൽ പോകുമെന്നും സൂചനയുണ്ട് 

0 comments: