ഇന്ത്യാ ഗവണ്മെന്റിന്റെ സേവിങ് സ്കീമാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ട്.ബാങ്ക് അക്കൗണ്ട് ഇല്ലാതെ നിക്ഷേപകർക്ക് പണം സേവ് ചെയ്യുന്നതിന് സുരക്ഷിതവും സൗകര്യപ്രദവുമായ ഒന്നാണ് ഇത്.
രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽ ചെന്നും സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കാം.കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തപാൽ വകുപ്പിനാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകളുടെ ചുമതല.പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത് റിസർവ് ബാങ്കാണ്.സ്കീമിന് കീഴെയുള്ള വ്യക്തിഗത/ ജോയിന്റ് സേവിങ്സ് അക്കൗണ്ടുകൾക്ക് പോസ്റ്റ് ഓഫീസ് നിലവിൽ 4%പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.ഓരോ മാസവും പലിശ കണക്കാക്കി വാർഷികടിസ്ഥാനത്തിലാണ് പലിശ വരുമാനം അക്കൗണ്ടിലെത്തുക.
പോസ്റ്റ് ഓഫീസ് അക്കൗണ്ട് സവിശേഷതകൾ:
- പണം അടച്ചു മാത്രമേ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് തുറക്കാൻ സാധിക്കുകയുള്ളു.പ്രായ പൂർത്തി ആവാത്തവരുടെ പേരിലും അക്കൗണ്ട് തുറക്കാം ;പത്തു വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സ്വയം അക്കൗണ്ട് തുറക്കാനും നിയന്ത്രിക്കാനും സാധിക്കും.
- അക്കൗണ്ട് തുറക്കുമ്പോൾ തന്നെ നോമിനേഷൻ വിവരങ്ങൾ നൽകാം.
- സിംഗിൾ /ജോയിന്റ് അക്കൗണ്ട് സൗകര്യം ലഭ്യമാണ്.രണ്ടോ മൂന്നോ ആളുകൾക്ക് സംയുക്തമായി അക്കൗണ്ട് തുറക്കാം.
- ചെക്ക് സൗകര്യമില്ലാത്ത ബാങ്കുകളിൽ മിനിമം ബാലൻസ് 50 രൂപയാണ്.
- ചെക്ക് സൗകര്യം ഉള്ള ബാങ്കുകളിൽ മിനിമം ബാലൻസ് 500രൂപയാണ്.പ്രായ പൂർത്തി ആവാത്ത കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ട് തുറക്കാവുന്നതാണ്.
- മൂന്നു സാമ്പത്തിക വർഷത്തിൽ ഒരിക്കലെങ്കിലും ഇടപാട് നടത്തിയാൽ അക്കൗണ്ട് നില നിൽക്കും.
- ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് ഒരു വ്യക്തിക്ക് ഒരു സിംഗിൾ അക്കൗണ്ടും ഒരു ജോയിന്റ് അക്കൗണ്ടും തുറക്കാം.
പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് ഓൺലൈൻ വഴി എങ്ങനെ തുറക്കാം :
- ആദ്യം ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.https://www.indiapost.gov.in/vas/Pages/IndiaPostHome.aspx. തുടർന്ന് " സേവിങ്സ് അക്കൗണ്ട്" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ശേഷം "APPLY NOW" ക്ലിക്ക് ചെയ്യാം.ഇവിടെ അക്കൗണ്ട് തുറക്കുന്നതിനു വേണ്ടി ആവശ്യമായ വിവരങ്ങൾ ചേർക്കുക.
- വിവരങ്ങൾ കൊടുത്തു കഴിഞ്ഞാൽ "SUBMIT" ബട്ടൺ അമർത്തുക.
- ഇനി ആവശ്യമായ എല്ലാ "KYC" രേഖകളും സമർപ്പിക്കുക.
നൽകിയ വിവരങ്ങൾ സ്ഥിരീകരിച്ചു കഴിഞ്ഞാൽ അപേക്ഷകന്റെ വിലാസത്തിൽ ഇന്ത്യാ പോസ്റ്റിൽ നിന്നും വെൽക്കം കിറ്റ് എത്തും. ചെക്ക് ബുക്ക്, ആധാർ സീഡിങ്, എ ടി എം കാർഡ്, ഇ-ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് ലോഗിൻ വിവരങ്ങൾ എന്നിവയെല്ലാം വെൽക്കം കിറ്റിൽ ഉണ്ടാവും.
0 comments: