2021, മേയ് 25, ചൊവ്വാഴ്ച

ആശയ കുഴപ്പത്തിൽ പ്ലസ് വൺ പരീക്ഷ; പുതിയ അധ്യയന വർഷം ആരംഭിക്കാനായത് ആശങ്ക വർധിപ്പിക്കുന്നു

 


തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷയുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. പ്ലസ് വൺ പരീക്ഷ കഴിയാത്ത സാഹചര്യത്തിൽ പ്ലസ് ടു ക്ലാസുകൾ തുടങ്ങാൻ ആയതാണ് ആശങ്ക വർധിപ്പിക്കുന്നത്. പ്ലസ് വൺ പരീക്ഷയ്ക്ക് മുന്നോടിയായി ഫോക്കസ് ഏരിയ തീരുമാനിച്ചു എന്ന പ്രചരണം വ്യാജമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആണ് കഴിഞ്ഞത്.ബാക്കിയുള്ള ക്ലാസ്സുകൾക്ക് എല്ലാം പരീക്ഷ ഇല്ലാതെ സ്ഥാനക്കയറ്റം ലഭിച്ചു. എസ്എസ്എൽസി പോലെ തന്നെ മറ്റൊരു പ്രധാന പൊതു പരീക്ഷയാണ് പ്ലസ് വൺ. പ്ലസ് വൺ പരീക്ഷ കഴിയാതെ എങ്ങനെ പ്ലസ് ടു ക്ലാസ് തുടങ്ങും എന്നതാണ് ആശയക്കുഴപ്പം. ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ പലവിധ വഴികളും തേടുകയാണ് വിദ്യാഭ്യാസ വകുപ്പ്.

0 comments: