2021, മേയ് 25, ചൊവ്വാഴ്ച

ലോക്ഡൗൺ നീട്ടുന്ന കാര്യം തീരുമാനിച്ചിട്ടില്ല. കേസുകൾ കുറഞ്ഞാലും ജാഗ്രത കൈവിടരുത്

 


തിരുവനതപുരം: ജൂൺ മാസം ലോക് ഡൗൺ തുടരുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നും ഈ കാര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് തീരുമാനം എടുക്കുക എന്നും ആരോഗ്യ മന്ത്രി വീണ ജോർജ്. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് എന്നിവ കണക്കിലെടുത്താണ് ഈ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.
 അടുത്ത മാസം രോഗികളുടെ എണ്ണം കുറയാൻ സാധ്യത ഉണ്ട്. ലോക് ഡൗൺ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് വ്യക്തമാവുക മെയ് മാസത്തിനു ശേഷമാണ്.

കോവിഡിനൊപ്പം ഡെങ്കിപ്പനി പോലുള്ള മറ്റ് രോഗങ്ങൾ പടരാനുള്ള സാധ്യത ഉണ്ട്. ഈ രോഗങ്ങളുടെ കാര്യത്തിലും ജനങ്ങൾക്ക് ശ്രദ്ധ വേണം.

 

0 comments: