2021, മേയ് 24, തിങ്കളാഴ്‌ച

കോവിഡ്‌ ഇല്ലാത്തവരെയും ബ്ലാക്ക് ഫംഗസ് ബാധിച്ചേക്കാം; വിദഗ്ദ്ധർ

 




ഇന്ത്യയിലെ കോവിഡ്‌ രോഗികളിൽ മ്യോക്കോ മൈക്കൊസിസ് അഥവാ ബ്ലാക് ഫങ്കസ് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് ഇല്ലാത്തവർക്കും ബ്ലാക്ക് ഫംഗസ് വരാമെന്ന മുന്നറിയിപ്പുമായി മുന്നോട്ടു വന്നിരിക്കുകയാണ് വിദഗ്ധർ. അത് കൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തണം എന്നാണ് മുന്നറിയിപ്പ്. കോവിഡിനും മുമ്പേ ഉണ്ടായിരുന്നതാണ് ബ്ലാക്ക് ഫങ്കസ്.അനിയന്ത്രിതമായ പ്രമേഹം ഉള്ളവരെയാണ് ബ്ലാക് ഫങ്കസ് കൂടുതലായും ബാധിക്കുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് 700-800 വരെ എത്തുന്നു. ഇത് വൈദ്യ ശാസ്ത്ര പരമായി ഡയബറ്റിക് കെറ്റോ  അസിഡോസിസ്  എന്നറിയപ്പെടുന്നു. കറുത്ത ഫംഗസ് ആക്രമണം കുട്ടികൾക്കിടയിലോ പ്രായമായവർക്ക് ഇടയിലോ കാണുന്നത് സാധാരണമാണ്. ബ്ലാക്ക് ഫംഗസ് ബാധിക്കുന്ന ഒരാളുടെ പ്രമേഹത്തിന്റെ അളവ് വിശദീകരിച്ച് ഡോക്ടർ പോൾ പറഞ്ഞു. ന്യൂമോണിയ പോലുള്ള മറ്റേതെങ്കിലും രോഗങ്ങൾ നില വഷളാക്കുന്നു. ഇപ്പോൾ കോവിഡ്‌ ഉള്ളതുകൊണ്ട് തന്നെ സ്റ്റിറോയിഡിന്റെ ഉപയോഗം വരുന്നു. അത് ബ്ലാക്ക് ഫംഗസിന്റെ പ്രത്യാഘാതം ഉണ്ടാക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ കോവിഡ് ഇല്ലാത്ത ആളുകൾക്ക് മറ്റ് അവസ്ഥകൾ ഉണ്ടെങ്കിൽ ബ്ലാക്ക് ഫംഗസ് വരാൻ സാധ്യതയുണ്ട്.

0 comments: