2021, മേയ് 24, തിങ്കളാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ


 

പ്ലസ്ടു പാസായവര്‍ക്ക് ജപ്പാനില്‍ ബിരുദപഠനത്തിന് ജപ്പാന്‍ സര്‍ക്കാരിനു കീഴിലുള്ള എജ്യുക്കേഷന്‍, കള്‍ച്ചര്‍, സ്പോര്‍ട്സ്, സയന്‍സ് ആന്‍ഡ് ടെക്നോളജി (എം.ഇ.എക്സ്.ടി.) മന്ത്രാലയം സ്കോളര്‍ഷിപ്പ് നല്‍കുന്നു.  

ബിരുദം വരെയുള്ള അണ്ടര്‍ഗ്രാജ്വേറ്റ് സ്റ്റുഡന്‍സ് (യു.ജി.) 2022, കോളേജ് ഓഫ് ടെക്നോളജി (സി.ടി.) ഫോര്‍ 2022 – അസോസിയേറ്റ് ഡിഗ്രി (ഡിപ്ലോമ), സ്പെഷലൈസ്ഡ് ട്രെയിനിങ് കോളേജ് സ്റ്റുഡന്റ്സ് (എസ്.ടി.സി.) ഫോര്‍ 2022 – യു.ജി. ലെവല്‍ സര്‍ട്ടിഫിക്കറ്റ് എന്നീ കോഴ്സുകള്‍ക്കാണ് സ്കോളര്‍ഷിപ്പുകള്‍.

സ്കോളര്‍ഷിപ്പ്.മാസം 11,7,000 യെന്‍ ആണ് സ്കോളര്‍ഷിപ്പ് തുക (ഏകദേശം 82,978 രൂപ). ഫീസുകള്‍ ഒഴിവാക്കും. വിമാനനിരക്ക് നല്‍കും. 65 ശതമാനം മാര്‍ക്കോടെ 12-ാം വിജയമാണ് യോഗ്യത.


യു.കെ.യില്‍ എന്‍ജിനിയറിങ് പഠനത്തിന് ഒന്നര ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്

ബിരുദതല എന്‍ജിനിയറിങ് പഠനത്തിന് യു.കെ.യിലെ ബര്‍മിങ്ങാം സര്‍വകലാശാലയില്‍ ‘അച്ചീവ്മെന്റ് സ്കോളര്‍ഷിപ്പ്’ നേടാന്‍ അവസരം. സ്കോളര്‍ഷിപ്പ് മൂല്യം 1500 പൗണ്ട് ആണ് (ഏകദേശം 1,55,000 രൂപ).പ്ലസ് ടു തലത്തില്‍ സി.ഐ.എസ്.സി.ഇ., സി.ബി.എസ്.ഇ., മഹാരാഷ്ട്ര എന്നീ ബോര്‍ഡുകളില്‍ നിന്നാണെങ്കില്‍ 80-ഉം മറ്റു സ്റ്റേറ്റ് ബോര്‍ഡുകളെങ്കില്‍ 85-ഉം ശതമാനം മാര്‍ക്ക് മൊത്തത്തില്‍ വേണം.വിശദാംശങ്ങള്‍ക്ക്:https://www.birmingham.ac.uk/schools/engineering/courses/undergraduate-scholarships.aspx

ഐഐഎസ്ടിയിൽ പിജി പ്രവേശനം

ഐഐഎസ്‌ടിയിൽ പിജി പ്രവേശനത്തിന് ജൂൺ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.ബിടെക്കുകാർക്കു പുറമേ മാത്‌സ്, സ്റ്റാറ്റ്സ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, കെമിസ്ട്രി എംഎസ്‌സിക്കാർക്കും അവസരം. 2021 ജൂൺ 16ന് 32 വയസ്സു കവിയരുത്. Dean (Academics) Indian Institute of Space Science &Technology, Valiamala, Thiruvananthapuram - 695...

ഉന്നതവിദ്യാഭ്യാസം മാറുന്നു: 60 ശതമാനം ക്ലാസില്‍; ബാക്കി ഓണ്‍ലൈനില്‍


ഉന്നതവിദ്യഭ്യാസ മേഖലയിൽ അറുപതുശതമാനം ക്ലാസുമുറി പഠനവും നാല്പതുശതമാനം ഓൺലൈൻ ക്ലാസുകളും നിർദേശിക്കുന്ന പദ്ധതിക്ക് യു.ജി.സി. തുടക്കംകുറിച്ചു. ബ്ലെൻഡഡ്  ലേണിങ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. ഇതുസംബന്ധിച്ച് ഉപസമിതിയുടെ കുറിപ്പ് അഭിപ്രായങ്ങൾക്കായി പ്രസിദ്ധീകരിച്ചു.

സ്കൂള്‍ ഉച്ചഭക്ഷണപദ്ധതി: സംസ്ഥാനത്തിന് 251 കോടി രൂപയുടെ കേന്ദ്ര ധനസഹായം

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ഈ അധ്യയന വർഷം കേന്ദ്രവിഹിതമായി 251.35 കോടി രൂപയും 68,262 മെട്രിക്ടണ്‍ ഭക്ഷ്യധാന്യവും സംസ്ഥാനത്തിന് ലഭിക്കും.

അരുണ്‍ ജെയ്റ്റ്ലി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫിനാന്‍സ് പി.ജി.ഡി.എം പ്രോഗ്രാം

റെസിഡന്‍ഷ്യല്‍ രീതിയില്‍ നടത്തുന്ന പ്രോഗ്രാമിന്റെ ദൈർഘ്യം  രണ്ടുവര്‍ഷമാണ്.കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

സി.എ./സി.എസ്./സി.ഡബ്ല്യു.എ./സി.എഫ്.എ./ബി.ഇ./ബി.ടെക് തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ക്ക് കാറ്റ്, സാറ്റ്, സിമാറ്റ്, മാറ്റ്, ജിമാറ്റ് എന്നിവയിലൊന്നില്‍ രണ്ടുവര്‍ഷത്തിനുള്ളിലെ സാധുവായ സ്‌കോര്‍ വേണം. ഉയര്‍ന്ന പ്രായം 30 വയസ്സ്. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവര്‍ഷപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

0 comments: