2021, ഓഗസ്റ്റ് 14, ശനിയാഴ്‌ച

Kerala Plus One Application : From August 24 , Latest Update ,പ്ലസ് വൺ അപേക്ഷ തിയ്യതി മാറ്റി ,ഓഗസ്റ്റ് 24 മുതൽ ആരംഭിക്കും



തിരുവനന്തപുരം : നാളെ മുതൽ പ്ലസ് വൺ അപേക്ഷാ സ്വീകരിച്ചു തുടങ്ങുന്നു എന്നതിൽ  മാറ്റം വരുത്തി ഈ മാസം 24 മുതൽ എന്നാക്കി.  പ്രോസ്‌പെക്ട്‌സിലും സോഫ്ട്‍വെയറിലും മാറ്റം വരുത്തേണ്ടതിനാലും  മാറ്റം വരുത്തിയ സോഫ്ട്‍വെയർ 24 മുതൽ സജ്ജമാകുമെന്നതിനാലുമാണ്  തിയ്യതി നീട്ടിയത് . സംവരണവുമായി ബന്ധപ്പെട്ട കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഭേദഗതി വരുത്തിയ പ്രോസ്‌പെക്ട്‌സിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ സ്വീകരിക്കുക .പ്ലസ് വൺ അപേക്ഷയുടെ ഔദ്യോഗിക അറിയിപ്പും ,അപേക്ഷ ഫോം ലഭിക്കാൻ https://www.hscap.kerala.gov.in/ സന്ദർശിക്കുക 

ഓരോ ജില്ലയിലെയും അപേക്ഷകളുടെ എണ്ണത്തിലെ സ്ഥിതി വിലയിരുത്തിയ ശേഷം കഴിഞ്ഞ വർഷത്തെപോലെ വിദ്യാർഥികളില്ലാത്ത ഹയർ സെക്കണ്ടറി കോഴ്സുകൾ കുട്ടികൾ ഏറെയുള്ള ജില്ലകളിലേക്ക് മാറ്റം വരുത്തന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്. പ്ലസ്‌ വൺ അപേക്ഷയുടെ സമർപ്പണം പൂർത്തിയാക്കിയാൽ മാത്രമേ ഏതൊക്കെ ജില്ലകളിൽ സീറ്റുകൾ കുറവുണ്ടെന്നും കുട്ടികൾ ഇല്ലാതെ ഉണ്ടെന്നും അറിയാൻ പറ്റുകയുള്ളൂ . 

പത്തനംതിട്ട ജില്ലയിലും മറ്റും  കഴിഞ്ഞ വർഷം, പഠിക്കാൻ കുട്ടികളില്ലാത്ത കോഴ്സുകൾ താത്കാലികമായി മലബാർ ജില്ലകളിലേക്ക് മാറ്റിയിരുന്നു . അതേപോലെ ചില ജില്ലകളിൽ പഠിക്കാൻ കുട്ടികളില്ലാത്തപ്പോൾ മറ്റു ജില്ലകളിൽ സീറ്റുകൾ ഇല്ലാത്ത അവസ്ഥയാണ് . കുട്ടികളില്ലാത്ത സ്കൂളുകളിൽ  അധ്യാപകരെ നൽകാനാവില്ല .

സീറ്റില്ലാത്ത സ്കൂളുകളിൽ  പുതിയ കോഴ്സ് തുടങ്ങാൻ സാമ്പത്തിക ബുദ്ധിമുട്ടു ഉള്ളതിനാൽ പ്രാദേശികമായി ക്രമീകരണം ഇപ്പ്രാവശ്യവും ഉണ്ടാവും 

.ഈ അധ്യയന വർഷം പ്ലസ് വൺ സീറ്റ് അധികരിപ്പിക്കും എന്ന വിദ്യാഭ്യാസവകുപ്പ് ഔദ്യോഗികമായി അറിയിച്ചു ,പാലക്കാട് മുതൽ കാസർഗോഡ് വരെ 20 % സീറ്റ് അധികരിപ്പിക്കും ,തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെ10% സീറ്റും അധികരിപ്പിക്കും ,സീറ്റ് ലഭിക്കില്ല എന്ന കാര്യത്തിൽ വിദ്യാർഥികൾ ആശങ്കപെടേണ്ട എന്നും തുടർപഠനം ഗവണ്മെന്റ് സ്കൂളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് ലഭ്യമാകും എന്നും അറിയിച്ചു 

1 അഭിപ്രായം: